EPL 2022 European Football Foot Ball Top News transfer news

നാല് താരങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി യുണൈറ്റഡ്

December 21, 2022

നാല് താരങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി യുണൈറ്റഡ്

മാർക്കസ് റാഷ്‌ഫോർഡ്, ഡിയോഗോ ഡലോട്ട്, ലൂക്ക് ഷാ, ഫ്രെഡ് എന്നിവരുടെ കരാര്‍  മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷത്തേക്ക് നീട്ടിയതായി റിപ്പോര്‍ട്ട് നല്‍കി  ദി അത്‌ലറ്റിക്.ക്ലബില്‍ അനേകം താരങ്ങള്‍ അവരുടെ അവസാന വര്‍ഷത്തെ കരാറില്‍ ആണ്.അവര്‍ക്ക് ഈ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മറ്റ് ക്ലബുകളുമായി ട്രാന്‍സ്ഫര്‍ ചര്‍ച്ച നടത്താന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.ഇപ്പോള്‍ താരങ്ങളുടെ കരാര്‍ നീട്ടിയത്ത് മൂലം മറ്റ് ക്ലബുകളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ഉള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു.

2024 സമ്മര്‍ വരെയാണ് റാഷ്‌ഫോർഡ്, ഡലോട്ട്, ഷാ, ഫ്രെഡ് എന്നിവരുടെ ഡീലുകൾ അവസാനിക്കാന്‍ പോകുന്നത്.അതേസമയം ശമ്പളം കുറയ്ക്കുന്നതിനുള്ള പുതിയ കരാറിനെക്കുറിച്ച് ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുമായി യുണൈറ്റഡ് ചർച്ചകൾ നടത്തി വരുകയാണ്.

Leave a comment