EPL 2022 European Football Foot Ball Top News transfer news

പോട്ടറെ സംശയിച്ചവര്‍ക്ക് ഉള്ള മറുപടി അദ്ദേഹം നല്‍കുമെന്ന് വെളിപ്പെടുത്തി ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ

December 21, 2022

പോട്ടറെ സംശയിച്ചവര്‍ക്ക് ഉള്ള മറുപടി അദ്ദേഹം നല്‍കുമെന്ന് വെളിപ്പെടുത്തി ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ജീഞ്ഞോ

ചെല്‍സിയുടെ പുതിയ ഹെഡ് കോച്ച് ഗ്രഹാം പോട്ടർ പുറമേ നിന്ന് കാണുന്ന പോലെ അല്ല അദ്ദേഹം തികച്ചും സൗഹൃദപരമായാണ് താരങ്ങളോട് പെരുമാറുന്നത് എന്ന് ചെൽസി മിഡ്ഫീൽഡർ ജോർജിഞ്ഞോ സ്കൈ സ്പോർട്ടിനോട് പറഞ്ഞു.ഇറ്റലി ലോകകപ്പിന് യോഗ്യത നേടാത്തതിനെ തുടർന്ന്  കോബാമിലും അബുദാബിയിലും പോട്ടര്‍ നടത്തിയ പരിശീലന ക്യാമ്പില്‍  ജോര്‍ജീഞ്ഞോ പങ്കെടുത്തിരുന്നു.

Chelsea Training Session

“പുറത്തു നിന്ന് നോക്കുകയാണെങ്കില്‍  അല്പം പരുക്കന്‍ ആണ് എന്ന് തോന്നും എങ്കിലും വളരെ നല്ലവനാണ് അദ്ദേഹം,കൂടാതെ കഠിനാധ്വാനിയും.അദ്ദേഹത്തിന് വ്യതസ്ഥമായി ചില  ഫുട്ബോള്‍  പാടവങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.വിശ്വാസത്തിന്റെയും ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിൽ കളിക്കാരുമായി നല്ല ബന്ധം ആണ് അദ്ദേഹം ഉണ്ടാക്കി എടുക്കുന്നത്.ചെല്‍സി പോലൊരു വലിയ ക്ലബിനെ നയിക്കാന്‍ പോട്ടര്‍ തയ്യാറാണ്.”ജോര്‍ജീഞ്ഞോ  സ്കൈ സ്പോർട്ടിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Leave a comment