EPL 2022 European Football Foot Ball qatar worldcup Top News transfer news

ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷാവസാനത്തോടെ അൽ-നാസർ നീക്കം പൂർത്തിയാക്കും എന്ന് റിപ്പോര്‍ട്ട് നല്‍കി മാഡ്രിഡ്‌ കായിക മാധ്യമമായ മാര്‍ക്ക

December 21, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോ വർഷാവസാനത്തോടെ അൽ-നാസർ നീക്കം പൂർത്തിയാക്കും എന്ന് റിപ്പോര്‍ട്ട് നല്‍കി മാഡ്രിഡ്‌ കായിക മാധ്യമമായ മാര്‍ക്ക

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ കലണ്ടർ വർഷാവസാനത്തോടെ അൽ-നാസറിലേക്കുള്ള ഒരു  നീക്കം പൂർത്തിയാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.പിയേഴ്‌സ് മോർഗനുമായുള്ള  അഭിമുഖം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 37-കാരന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഹ്രസ്വമായ രണ്ടാം സ്പെല്‍  കയ്പേറിയ രീതിയില്‍ അവസാനിച്ചിരുന്നു.

Ronaldo 'to complete Al-Nassr move by end of year'

 

പോർച്ചുഗൽ ലോകക്കപ്പില്‍ നിന്ന്  പുറത്തായത് മുതൽ, ഫോർവേഡ് തന്റെ അടുത്ത കരിയർ നീക്കത്തിന് മുന്നോടിയായി റയൽ മാഡ്രിഡിന്റെ പരിശീലന കേന്ദ്രങ്ങളില്‍ പോയി    ഫിറ്റ്നസ് നിലനിർത്തുന്നുണ്ട്, സൗദി അറേബ്യൻ ഭീമൻമാരായ അൽ-നാസർ അദ്ദേഹത്തെ സൈൻ ചെയ്യാനുള്ള സാധ്യതയുള്ളവരില്‍   ഒരാളായി കണക്കാക്കപ്പെടുന്നു.ഈ വർഷാവസാനത്തോടെ 37-കാരൻ അൽ-നാസറിലേക്കുള്ള ഒരു ട്രാൻസ്ഫർ പൂർത്തിയാക്കുമെന്നും 2025 വേനൽക്കാലം വരെ രണ്ടര വർഷത്തെ കരാറില്‍ അദ്ദേഹം ഒപ്പിടുമെന്നും സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സൗദി ഭീമൻമാരില്‍ നിന്ന്  ഒരു ഡീല്‍ പൂര്‍ത്തിയാവും വരെ റൊണാൾഡോ ഇപ്പോൾ ദുബായിൽ തുടരുകയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Leave a comment