Foot Ball qatar worldcup Top News

ലോകകപ്പും നേടിയതോടെ കളിച്ച എല്ലാ ടൂർണമെൻ്റുകളിലും വിജയിച്ച താരമായി മെസ്സി.!

December 20, 2022

author:

ലോകകപ്പും നേടിയതോടെ കളിച്ച എല്ലാ ടൂർണമെൻ്റുകളിലും വിജയിച്ച താരമായി മെസ്സി.!

ഏറെ നാളുകളായി വിമർശകർ ഉന്നയിച്ചുകൊണ്ടിരുന്ന കാരണമായിരുന്നു ലയണൽ മെസ്സിക്ക് ഒരു ലോകകപ്പ് കിരീടം നേടുവാൻ കഴിഞ്ഞിട്ടില്ല എന്നത്. ഖത്തറിൻ്റെ മണ്ണിൽ അതും അയാൾ നേടിയെടുത്തതോടെ കളിച്ചിട്ടുള്ള എല്ലാ ടൂർണമെൻ്റുകളിലും കിരീടം നേടുവാൻ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ കുറച്ച് നാൾ മുമ്പുവരെ മെസ്സി ഒരു ക്ലബ് പ്രോഡക്ട് മാത്രമാണ് എന്നായിരുന്നു വിരോധികളുടെ വാദം. എന്നാൽ, തുടരെ കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയതോടെ വിമർശകരുടെയെല്ലാം വായടപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

എന്തായാലും അർജൻ്റൈൻ ജേഴ്സിയിൽ മെസ്സി നേടിയിട്ടുള്ള കിരീടങ്ങൾ നമുക്കൊന്ന് പരിശോധിക്കാം;

🏆വേൾഡ്കപ്പ് 2022

🏆കോപ്പ അമേരിക്ക 2021

🏆ഫൈനലിസിമ 2022

🥇ഒളിംപിക്സ് 2008

🏆അണ്ടർ20 വേൾഡ്കപ്പ് 2005

ഇത്രേയുമാണ് സാക്ഷാൽ ലയണൽ മെസ്സി അർജൻ്റൈൻ ടീമിനൊപ്പം നേടിയിട്ടുള്ളത്. കൂടാതെ ലോകകപ്പിൽ ഒരുപിടി മികച്ച റെക്കോർഡുകൾ കുറിക്കുവാനും താരത്തിന് സാധിച്ചിരുന്നു.

ഇനി ഫുട്ബോളിൽ ഒന്നുംതന്നെ അയാൾക്ക് നേടുവാൻ ഇല്ല. അതുകൊണ്ടുതന്നെ വിമർശകർക്ക് മുന്നിൽ നിസംശയം പറയുവാൻ കഴിയും Greatest Of All Time എന്ന്..

Leave a comment