Foot Ball ISL Top News

ഡാനിഷിൻ്റെ ഗോളിൽ ജംഷഡ്പൂരിനെ വീഴ്ത്തി ബംഗളുരു.!

December 17, 2022

author:

ഡാനിഷിൻ്റെ ഗോളിൽ ജംഷഡ്പൂരിനെ വീഴ്ത്തി ബംഗളുരു.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ടേബിളിലെ താഴെത്തട്ടുകാരുടെ പോരാട്ടത്തിൽ ജംഷഡ്പൂരിനെ വീഴ്ത്തി ബംഗളുരു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ താരം ഡാനിഷ് ഫറൂക്ക് ഭട്ടിൻ്റെ ഏക ഗോളിലാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ 5ആം മിനിറ്റിൽ ജംഷഡ്പൂർ ഒന്ന് നിലയുറപ്പിക്കും മുന്നേയായിരുന്നു ബംഗളുരുവിൻ്റെ ഗോൾ പിറന്നത്. വിദേശതാരം റോയ് കൃഷ്ണയാണ് ഈയൊരു ഗോളിന് വഴിയൊരുക്കിയത്.

ശേഷിച്ച സമയം ഗോൾ മടക്കാൻ ജംഷഡ്പൂരും, ലീഡ് ഉയർത്താൻ ബംഗളുരുവും നിരവധിയായ അവസരങ്ങൾ തുറന്നെടുത്തുവെങ്കിലും നിർഭാഗ്യവശാൽ കൂടുതൽ ഗോളുകൾ ഒന്നും തന്നെ മത്സരത്തിൽ പിറന്നില്ല. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയരായ ബംഗളുരു വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 10 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ട് ചേത്രിയും സംഘവും 8ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും കേവലം 4 പോയിൻ്റ് മാത്രം സ്വന്തമായുള്ള ജംഷഡ്പൂർ 10ആം സ്ഥാനത്താണ്.

Leave a comment