European Football Foot Ball Top News

മെസ്സി പി.എസ്.ജിയിൽ സന്തോഷവാനാണ്; നാസർ അൽ ഖലൈഫി.!

December 17, 2022

author:

മെസ്സി പി.എസ്.ജിയിൽ സന്തോഷവാനാണ്; നാസർ അൽ ഖലൈഫി.!

വരുന്ന സമ്മറിൽ മെസ്സിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ താരം ഫ്രഞ്ച് ക്ലബിൽ തന്നെ തുടരുമോ..അതോ മുൻ ക്ലബായ ബാർസലോണയിലേക്ക് തിരികെ പോകുമോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഈ 2 ക്ലബ്ബുകളെ കൂടാതെ പ്രീമിയർലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും, ചെൽസിയും ഒപ്പം എം.എൽ.എസ് ക്ലബായ ഇൻ്റർ മയാമിയുമെല്ലാം മെസ്സിക്ക് വേണ്ടി രംഗത്തുണ്ട്. ലോകകപ്പിന് ശേഷം മാത്രമേ തൻ്റെ ഭാവിയെക്കുറിച്ച് ഒരു തീരുമാനം എടുക്കുകയുള്ളൂ എന്ന് മെസ്സി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പി.എസ്.ജിയുടെ പ്രസിഡൻ്റ് ആയ നാസർ അൽ ഖലൈഫിയോട് വീണ്ടും മെസ്സിയെപറ്റി മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ മറുപടിയിലേക്ക് നമുക്ക് ഒന്നുപോകാം;

ഖലൈഫി: “ലിയോ മെസ്സി പി.എസ്.ജിയിൽ വളരെയധികം സന്തോഷവാനാണ്, ഒരായിരം വട്ടം ഞാൻ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. അദ്ദേഹം ഇവിടെ തുടരുമെന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ലോകകപ്പിന് ശേഷം ഞങ്ങൾ അതിനെപ്പറ്റി ചർച്ച നടത്തും.”

ഇതാണ് ഇപ്പോൾ ഖലൈഫി മെസ്സിയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിട്ടുള്ളത്. എന്തായാലും ലോകകപ്പിൽ മാത്രമാണ് നിലവിൽ മെസ്സി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനുശേഷം താരം ഒരു തീരുമാനം എടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്തായാലും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിടാനുള്ള യാതൊരുവിധ സാധ്യതകളുമില്ല.

Leave a comment