EPL 2022 European Football Foot Ball qatar worldcup Top News transfer news

യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യാനുള്ള അവസരം ബാഴ്സക്ക്

December 17, 2022

യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യാനുള്ള അവസരം ബാഴ്സക്ക്

യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ സ്വന്തമാക്കാൻ ബാഴ്‌സലോണയ്ക്ക് അവസരം ലഭിച്ചതായി ആരോപണം.അടുത്തിടെ ഫോം നഷ്ട്ടപ്പെട്ട താരം   ക്ലബ്ബിനും രാജ്യത്തിനുമായി മികച്ച രീതിയില്‍ ആണ് കളിക്കുന്നത്.ലോകകപ്പ് ഫൈനല്‍ വരെ എത്തി നില്‍ക്കുന്ന ഫ്രാന്‍സ് ടീമില്‍ താരത്തിന്റെ പ്രകടനം പലരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇടയായിട്ടുണ്ട്.

Juventus midfielder Adrien Rabiot 'offered to Barcelona'

സെരി എയിലും ചാമ്പ്യൻസ് ലീഗിലുമായി അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും  റാബിയോട്ട് നേടിയിട്ടുണ്ട്.എന്നാല്‍ റാബിയോട്ടിന് യുവേയുമായുള്ള കരാര്‍ വെറും ആറ് മാസം കൂടിയേ ഉള്ളൂ.താരത്തിനു ആണെങ്കില്‍ ഇറ്റാലിയന്‍ ടീമില്‍ തുടരാന്‍ താല്‍പര്യവും ഇല്ല.ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ യുവന്‍റ്റസിന് താരം ആവശ്യപ്പെടുന്ന സാലറി നല്‍കാനുള്ള അവസ്ഥയിലുമല്ല.പ്രീമിയര്‍ ലീഗില്‍ നിന്ന് താരത്തിന് വേണ്ടി അനേകം ക്ലബുകള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട് എങ്കിലും താരം താല്‍പര്യപ്പെടുന്നത് ബഴ്സയില്‍ കളിക്കാന്‍ ആണ്.അതിനു വേണ്ടി തന്‍റെ വേതനത്തില്‍ ഇളവ് വരുത്താനും അദ്ദേഹം തയ്യാര്‍ ആണ്.

Leave a comment