EPL 2022 European Football Foot Ball qatar worldcup Top News transfer news

ലോകക്കപ്പില്‍ തിളങ്ങിയ കുഡൂസിന്‍റെ സൈന്‍ ലക്ഷ്യം വെച്ച് എവര്‍ട്ടണ്‍

December 17, 2022

ലോകക്കപ്പില്‍ തിളങ്ങിയ കുഡൂസിന്‍റെ സൈന്‍ ലക്ഷ്യം വെച്ച് എവര്‍ട്ടണ്‍

അയാക്‌സ് താരം മുഹമ്മദ് കുഡൂസിനെ ടീമിലെത്തിക്കാനുള്ള മത്സരത്തിൽ മുന്‍കൈ   എവർട്ടണ്.ഖത്തറിൽ നടന്ന ലോകകപ്പിൽ ഘാനയ്ക്ക് വേണ്ടി മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.ഈ സീസണില്‍ അയാക്സിന് വേണ്ടി മികച്ച രീതിയില്‍ കളിക്കുന്ന കുഡൂസ് പത്തു ഗോളുകളും രണ്ടു അസിസ്റ്റും ടീമിന് വേണ്ടി നേടിയിട്ടുണ്ട്.

Everton 'still leading race for Mohammed Kudus'

ഫോം മൂലം യൂറോപ്പിലുടനീളം താരത്തിനെ സൈന്‍ ചെയ്യാന്‍ ക്ലബുകള്‍ക്ക് താല്‍പര്യം ഉണ്ട്.പ്രീമിയർ ലീഗില്‍ നിന്ന് തന്നെ മൂന്നു ക്ലബുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു എന്ന് ഘാനയിലെ പത്രപ്രവർത്തകൻ ഗാരി അൽ-സ്മിത്ത് റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍  മറ്റ് ക്ലബുകളെകാള്‍ സാധ്യത എവര്‍ട്ടണ് ആണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.2020-ൽ 9 മില്യന്‍ ട്രാന്‍സ്ഫര്‍ തുകക്ക് ടീമില്‍ എത്തിയ താരത്തിന്‍റെ കരാര്‍ 2025 ല്‍ ആണ് പൂര്‍ത്തിയാവാന്‍ പോകുന്നത്.

Leave a comment