Foot Ball ISL Top News

ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ മുംബൈ; എതിരാളികൾ ഈസ്റ്റ് ബംഗാൾ.!

December 16, 2022

author:

ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ മുംബൈ; എതിരാളികൾ ഈസ്റ്റ് ബംഗാൾ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ നേരിടാൻ പോകുന്നത്. ഈസ്റ്റ് ബംഗാളിൻ്റെ തട്ടകമായ കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഒന്നാം സ്ഥാനം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാകും ഡെസ് ബക്കിംഗ്ഹാമും സംഘവും ഈയൊരു മത്സരത്തിനായി ഇറങ്ങുന്നത്. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 21 പോയിൻ്റുമായി മുംബൈ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഹൈദരാബാദിനെ പിന്തള്ളി ഒന്നാംസ്ഥാനം സ്വന്തമാക്കാൻ മുംബൈക്ക് സാധിക്കും. സമനിലയായാലും ഒന്നാംസ്ഥാനം സ്വന്തമാക്കാൻ അവർക്ക് സാധിക്കും.

സീസണിൽ പരാജയം അറിയാത്ത ഏക ടീമും മുംബൈ തന്നെയാണ്. മറുവശത്ത് 9 മത്സരങ്ങളിൽ നിന്നും കേവലം 9 പോയിൻ്റ് മാത്രമാണ് ഈസ്റ്റ് ബംഗാളിൻ്റെ സമ്പാദ്യം. ഇതിനോടകം 6 മത്സരങ്ങളിൽ അവർ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്ത് വിധേനയും മുംബൈയെ കീഴടക്കുക എന്നതാകും അവരുടെ ലക്ഷ്യം. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

Leave a comment