Foot Ball ISL Top News

ഒഡീഷ എ.ടി.കെ മത്സരം ഗോൾരഹിത സമനിലയിൽ.!

December 15, 2022

author:

ഒഡീഷ എ.ടി.കെ മത്സരം ഗോൾരഹിത സമനിലയിൽ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ഒഡീഷ എഫ്‌സിയും എ.ടി.കെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഒഡീഷയുടെ തട്ടകമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയം പിന്നിട്ടപ്പോൾ ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടുവാൻ കഴിയാതെ പോകുകയായിരുന്നു. കൂടുതൽ ആക്രമിച്ചു കളിച്ചത് ആതിഥേയരായ ഒഡീഷ തന്നെയായിരുന്നു. എങ്കിലും നിർഭാഗ്യം കൊണ്ട് അവർക്ക് ഗോൾ കണ്ടെത്താൻ ആയില്ല.. മത്സരത്തിൻ്റെ അവസാന നിമിഷം ലഭിച്ച സുവർണാവസരം ഒസാമ മാലിക്ക് ഗോളിലേക്ക് കൺവേർട്ട് ചെയ്ത് വിട്ടെങ്കിലും എ.ടി.കെ ഗോൾകീപ്പർ വിശാൽ കെയ്ത്തിൻ്റെ തകർപ്പൻ സേവ് ഒഡീഷയ്ക്ക് തിരിച്ചടിയായി.

എ.ടി.കെയും ഒന്നിലേറെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും എല്ലാം വിഭലമാകുകയായിരുന്നു. അതോടെ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഈയൊരു സമനിലയോടെ ഇരുടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടു. 10 മത്സരങ്ങളിൽ നിന്നും 20 പോയിൻ്റ് നേടിയ എ.ടി.കെ ടേബിളിൽ മൂന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ നിന്ന് തന്നെ 19 പോയിൻ്റുമായി ഒഡീഷ തൊട്ടുപിറകിൽ തന്നെയുണ്ട്. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത ഒഡീഷയുടെ വിങ്ബാക്ക് താരം നരേന്ദർ ഗാഹ്ലോട്ട് ആണ് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Leave a comment