European Football Foot Ball qatar worldcup Top News transfer news

ബെല്ലറിന് പകരക്കാരന്‍ ആയി ഡെൻസൽ ഡംഫ്രീസിനെ കൊണ്ട് വരാന്‍ ബാഴ്സലോണ

December 15, 2022

ബെല്ലറിന് പകരക്കാരന്‍ ആയി ഡെൻസൽ ഡംഫ്രീസിനെ കൊണ്ട് വരാന്‍ ബാഴ്സലോണ

ഇൻറർ മിലാൻ റൈറ്റ് ബാക്ക് ഡെൻസൽ ഡംഫ്രീസിനെ ടീമിലെത്തിക്കാനുള്ള മത്സരത്തിൽ ബാഴ്സലോണയും ചേർന്നതായി റിപ്പോർട്ട്.ലൂയിസ് വാൻ ഗാളിനു കീഴില്‍ ഹോളണ്ടിന് വേണ്ടി മികച്ച രീതിയില്‍ പന്ത് തട്ടിയ താരത്തിനു വേണ്ടി യൂറോപ്പില്‍ നിന്ന് പല ക്ലബുകളും രംഗത്ത് വന്നിട്ട്  ഉണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, റയൽ മാഡ്രിഡ്, ആഴ്സനൽ എന്നിവരെല്ലാം വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിന്‍റെ എജന്റുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ താല്‍പര്യപ്പെടുന്നു.ഇപ്പോള്‍ ആ ലിസ്റ്റില്‍ ബാഴ്സലോണയും ഉണ്ട്.

Barcelona join race for Denzel Dumfries?

2024-25 സീസണിന്റെ അവസാനം വരെ ഡംഫ്രീസ് സാൻ സിറോയിൽ കരാറിൽ തുടരും. താരത്തിനെ വില്‍ക്കാന്‍ യാതൊരു ഉദ്ദേശവും ഇന്‍റര്‍ മിലാന് ഇല്ല.അതിനാല്‍ ഒരു ഡീല്‍ പൂര്‍ത്തിയാക്കാന്‍ വലിയ തുക അടങ്ങുന്ന ഒരോഫര്‍ തന്നെ മിലാന് നല്‍കേണ്ടി വരും.നിലവിലെ ബാഴ്സയുടെ റൈറ്റ് ബാക്ക് ആയ ഹെക്ടര്‍ ബെല്ലറിനെ ഈ സീസണോടെ പറഞ്ഞു വിടാന്‍ ആണ് ബാഴ്സ മാനേജ്മെന്റിന്റെ തീരുമാനം.

Leave a comment