European Football Foot Ball qatar worldcup Top News transfer news

അമേരിക്കയിലേക്ക് വണ്ടി കയറാനുള്ള ആലോചനയില്‍ ഹസാര്‍ഡ്‌

December 15, 2022

അമേരിക്കയിലേക്ക് വണ്ടി കയറാനുള്ള ആലോചനയില്‍ ഹസാര്‍ഡ്‌

റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡ് അടുത്ത വേനൽക്കാലത്ത് എം‌എൽ‌എസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.2019-ൽ മാഡ്രിഡിലേക്ക് മാറിയത് മുതല്‍ താരത്തിനു അദ്ദേഹത്തിന്റെ ഫോം നഷട്ടപ്പെട്ടു.72 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 11 അസിസ്റ്റുകളും മാത്രമാണ് ഹസാർഡ് റയലിന് സംഭാവന നല്‍കിയത്.താരത്തിനെ ക്ലബില്‍ നിന്ന് പുറത്താക്കാന്‍ ആണ് മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്.

Real Madrid's Eden Hazard during the warm up before the match on October 11, 2022

ഹസാർഡിന്റെ കരാറിൽ 19 മാസത്തിൽ താഴെ മാത്രമേ ശേഷിക്കുന്നുള്ളൂ.അടുത്തിടെ എല്‍ എകുപ്പേ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം  യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ഒരു നീക്കം താരം കാര്യമായി ചിന്തിക്കുന്നുണ്ട്.നിലവില്‍ യൂറോപ്പില്‍ നിന്ന് പല സൂപ്പര്‍ താരങ്ങളെയും റിക്ര്യൂറ്റ് ചെയ്യുന്ന എം‌എൽ‌എസില്‍ കളിച്ച് കൊണ്ട് തന്റെ കരിയർ പുനരുജ്ജീവിപ്പിക്കാൻ  കഴിയുമെന്ന് ഹസാർഡിന് തോന്നുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 

 

Leave a comment