European Football Foot Ball qatar worldcup Top News transfer news

മൊറോക്കൻ മിഡ്ഫീൽഡർ അസെദീൻ ഔനഹി ബാഴ്സയുടെ ട്രാന്‍സ്ഫര്‍ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു

December 12, 2022

മൊറോക്കൻ മിഡ്ഫീൽഡർ അസെദീൻ ഔനഹി ബാഴ്സയുടെ ട്രാന്‍സ്ഫര്‍ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു

2022 ലെ ഫിഫ ലോകകപ്പ് പ്രകടനത്തിലൂടെ ഏവരെയും അമ്പരിപ്പിച്ച  മൊറോക്കൻ മിഡ്ഫീൽഡർ അസെദീൻ ഔനഹിയെ ഒരു സാധ്യമായ ട്രാന്‍സ്ഫറിലൂടെ ടീമിലേക്ക് എത്തിക്കാന്‍ ശ്രമം നടത്താന്‍ ബാഴ്സലോണ  ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ടൂർണമെന്റിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന പകിട്ട് സ്വന്തമാക്കിയ മൊറോക്കോ ടീമിലെ  അനേകം യുവ താരങ്ങള്‍ മുന്‍ നിര ക്ലബുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ വിജയം നേടിയിട്ടുണ്ട്.

Azzedine Ounahi Bio, Age, Wife, Parents, Children, Net Worth

പാബ്ലോ ഗാവി, പെഡ്രി ഗോൺസാലസ് എന്നിവര്‍ക്ക് ബദല്‍ ഓപ്ഷന്‍ ആയി മിഡ്ഫീല്‍ഡില്‍ കൂടുതല്‍ സൈനിങ്ങുകള്‍ നടത്താന്‍ ബാഴ്സലോണ ഉദ്ദേശിക്കുന്നുണ്ട്.മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവയും ഇൽകെ ഗുണ്ടോഗനും ബെന്‍ഫിക്കയിലെ എന്‍സോയും ബാഴ്സയുടെ സാധ്യത ലിസ്റ്റില്‍ ഉണ്ട് എങ്കിലും ലാ ലിഗയുടെ എഫ്‌എഫ്‌പി നിയമങ്ങള്‍ മൂലം ചിലവ് ചുരുക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുകയാണ് ക്ലബ്.അതിനാൽ, 4 മില്യൺ യൂറോയുടെ നിലവിലെ വിപണി മൂല്യമുള്ള ഔനഹിയേ സൈന്‍ ചെയ്യുക എന്നതാണ് ബാഴ്സക്ക് കൂടുതല്‍ അനുയോജ്യം എന്ന് മാനേജ്മെന്‍റ് കരുതുന്നതായി മുണ്ടോ ഡിപ്പോര്‍ട്ടിവോ വെളിപ്പെടുത്തി.

Leave a comment