Foot Ball ISL Top News

ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്; എതിരാളികൾ ചെന്നൈയിൻ.!

December 10, 2022

author:

ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്; എതിരാളികൾ ചെന്നൈയിൻ.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് ആദ്യ വിജയം ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30 ന് സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളികൾ. തുടർച്ചയായി 8 മത്സരങ്ങൾ തോറ്റുകൊണ്ടാണ് നോർത്ത് ഈസ്റ്റിൻ്റെ വരവ്. ഒരു സീസണിൽ ആദ്യ 8 മത്സരങ്ങൾ പരാജയപ്പെടുന്ന ടീം, തുടർച്ചയായി 8 മത്സരങ്ങൾ പരാജയപ്പെടുന്ന ടീം തുടങ്ങിയ മോശം റെക്കോർഡുകൾ എല്ലാംതന്നെ ഇതിനോടകം നോർത്ത് ഈസ്റ്റിൻ്റെ പേരിൽ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആദ്യ വിജയം സ്വന്തമാക്കി ഈയൊരു നാണക്കേടിൽ നിന്നും താത്കാലിക മോചനം നേടുവാനാകും അവർ ശ്രമിക്കുക.

മറുവശത്ത് അവസാനം കളിച്ച 2 മത്സരങ്ങളും പരാജയപ്പെട്ടു കൊണ്ടാണ് ചെന്നൈയിൻ എഫ്സി വരുന്നത്. ഈയൊരു ക്ഷീണം മാറ്റുവാൻ ആകും അവരും ശ്രമിക്കുക. ഹൈദരാബാദിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് വാങ്ങിയ അജിത്ത് കുമാർ സസ്പെൻഷൻ മൂലം ഇന്നത്തെ മത്സരത്തിൽ ചെന്നൈയിൻ നിരയിൽ ഉണ്ടാകില്ല. നിലവിൽ 8 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി 7ആം സ്ഥാനത്താണ് ചെന്നൈൻ്റെ സ്ഥാനം. വിജയം മാത്രം ലക്ഷ്യം വെച്ച് നോർത്ത് ഈസ്റ്റും, തുടർതോൽവികളുടെ ക്ഷീണം മാറ്റാൻ ചെന്നൈയിനും എത്തുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment