Foot Ball qatar worldcup Top News

പുറത്താവലിന് പിന്നാലെ ബ്രസീൽ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ.!

December 10, 2022

author:

പുറത്താവലിന് പിന്നാലെ ബ്രസീൽ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ.!

ലോകകപ്പിലെ പുറത്താവലിന് പിന്നാലെ ബ്രസീലിൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ. ആറാം കിരീടം ലക്ഷ്യം വെച്ച് വന്ന ബ്രസീൽ ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കൽപ്പിക്കപ്പെട്ട ടീം ആയിരുന്നു ബ്രസീൽ. അത്രക്ക് ആഴമേറിയ സ്ക്വാഡ് ആയിരുന്നു ടീമിന് ഉണ്ടായിരുന്നത്. എന്നിട്ടും ക്വാർട്ടർഫൈനലിൽ തന്നെ പുറത്താകേണ്ടി വന്നത് അവർക്ക് വലിയ തിരിച്ചടിയായി. ഒപ്പം കുന്നോളം പ്രതീക്ഷിച്ച ആരാധകർക്ക് വൻ നിരാശയും. എന്തായാലും ലോകകപ്പ് എന്ന ദൗത്യം പരാജയപ്പെട്ടതോടെ ടിറ്റെ തൻ്റെ ജോലിയിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്. 2016ലാണ് ബ്രസീലിയൻ കോച്ചായി അദ്ദേഹം ചുമതലയേൽക്കുന്നത്. തുടർന്ന് 2019ൽ സ്വന്തം നാട്ടിൽ നടന്ന കോപ്പ അമേരിക്കയിൽ ബ്രസീലിനെ കിരീടം ചൂടിക്കാൻ ടിറ്റെക്കായി. എന്നാലും, 2018 ലോകകപ്പ്, 2021 കോപ്പ, 2022 ലോകകപ്പ് തുടങ്ങിയ 3 മേജർ ടൂർണമെൻ്റുകളിലും ടീമിനെ കിരീടത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇത്തവണ ഖത്തറിൽ ബ്രസീൽ ആറാംകിരീടം നേടുമെന്ന് ഏവരും കരുതിയെങ്കിലും അതും വെറുതെയായി.

എന്തായാലും ടിറ്റെ പിൻവാങ്ങിയതോടെ ബ്രസീൽ പുതിയ പരിശീലകനെ കണ്ടെത്തേണ്ടതുണ്ട്. ആരാകും കാനറിപ്പടയെ നയിക്കാൻ പുതുതായി ചുമതലയേൽക്കുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം.

Leave a comment