European Football Foot Ball Top News

എൻറിക്ക്വെയുടെ പിൻഗാമിയായി ലാ ഫുവെൻ്റെ സ്പെയിൻ ദേശീയടീം കോച്ചായി ചുമതലയേൽക്കും.!

December 8, 2022

author:

എൻറിക്ക്വെയുടെ പിൻഗാമിയായി ലാ ഫുവെൻ്റെ സ്പെയിൻ ദേശീയടീം കോച്ചായി ചുമതലയേൽക്കും.!

ലോകകപ്പിലെ സ്പെയിൻ്റെ പുറത്താവലിന് പിന്നാലെയാണ് ലൂയിസ് എൻറിക്ക്വെ തൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. ഇപ്പോഴിതാ അതിന് പിന്നാലെ തന്നെ എൻറിക്ക്വെയുടെ പിൻഗാമിയേയും സ്പെയിൻ നിയമിച്ചിരിക്കുകയാണ്. 2013 മുതൽ സ്പെയിൻ്റെ അണ്ടർ 19, 21, 23 തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു വരുന്ന ലൂയിസ് ഡി ലാ ഫുവൻ്റെയെയാണ് പുതിയ പരിശീലക സ്ഥാനത്തേക്ക് സ്പാനിഷ് ടീം നിയമിച്ചിട്ടുള്ളത്. നിലവിൽ അണ്ടർ 23 ടീമിനെയായിരുന്നു ഫുവൻ്റെ പരിശീലിപ്പിച്ചുകൊണ്ടിരുന്നത്. സ്പാനിഷ് ഫെഡറേഷൻ ഫുവൻ്റെയുമായുള്ള കരാർ ഇതിനോടകം ഒഫീഷ്യൽ ആയി സൈൻ ചെയ്തു കഴിഞ്ഞു.

2020ലെ ഒളിംപിക് ഗെയിംസിൽ സ്പെയിന് സിൽവർ മെഡൽ നേടിക്കൊടുക്കാനും ഒപ്പം 2019ലെ യുവേഫ യൂറോപ്യൻ അണ്ടർ 21 ചാമ്പ്യൻഷിപ്പിൽ അവരെ ജേതാക്കൾ ആക്കുവാനും ഫുവൻ്റെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ ഈയൊരു പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വരുന്ന 2024 യൂറോ കപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിക്കുക എന്നതാകും ഫുവൻ്റെയുടെ പ്രധാന ദൗത്യം. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

Leave a comment