European Football Foot Ball Top News

ഡിയോങ്ങിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല: ബാർസ ഡയറക്ടർ.!

December 8, 2022

author:

ഡിയോങ്ങിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല: ബാർസ ഡയറക്ടർ.!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവുമധികം റൂമറുകളിൽ ഇടംപിടിച്ച താരമായിരുന്നു നെതർലൻഡ്സിൻ്റെ ഫ്രെങ്കീ ഡിയോങ്. താരത്തെ ബാർസ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും, മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെന്നും തരത്തിലുള്ള വാർത്തകൾ ആയിരുന്നു പുറത്തേക്ക് വന്നിരുന്നത്. എന്നാൽ ഫ്രെങ്കീ ബാർസയിൽ തന്നെ തുടരുകയായിരുന്നു. താൻ ബാർസയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും, ഇനിയും ദീർഘകാലം ഇവിടെ തുടരണമെന്നാണ് തൻ്റെ ആഗ്രഹമെന്നുമെല്ലാം ഡിയോങ് മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബാർസലോണയുടെ ഡയറക്ടർ ആയ ക്രൈഫും താരത്തെ പറ്റിയുള്ള റൂമറുകളോട് പ്രതികരിച്ചിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ഒന്ന് പോകാം;

“ഫ്രെങ്കീ ഡിയോങ് വിൽപ്പനയ്ക്ക് ഉള്ളതല്ല. അയാൾ ഞങ്ങളുടെ പ്രധാന താരമാണ്. ആ ഒരു മോശംസമയം കടന്നുപോയി കഴിഞ്ഞു. ഡിയോങ് ഇപ്പോൾ ഇവിടെയുണ്ട്, അവൻ ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. കൂടാതെ അവൻ ബാർസയെ വളരെയധികം ഇഷ്ടപ്പെടുന്നു.”

ഇതാണ് ഇപ്പൊൾ ബാർസയുടെ സ്‌പോർട്ടിങ് ഡയറക്ടർ ആയ ജോർഡി ക്രൈഫ് പറഞ്ഞിട്ടുള്ളത്. എന്തായാലും ബാർസ ഡിയോങ്ങിനെ വിൽക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും നമുക്ക് മനസിലാക്കാൻ കഴിയും.

Leave a comment