European Football Foot Ball Top News

റൊണാൾഡോയെ പറ്റി പ്രതികരിച്ച് പി.എസ്.ജി പ്രസിഡൻ്റ് ഖലീഫി.!

December 8, 2022

author:

റൊണാൾഡോയെ പറ്റി പ്രതികരിച്ച് പി.എസ്.ജി പ്രസിഡൻ്റ് ഖലീഫി.!

നിലവിൽ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീ ഏജൻ്റ് ആണ്. താരവും യുണൈറ്റഡും തമ്മിൽ ഉണ്ടായിരുന്ന കരാർ ടെർമിനേറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റ്യാനോയെ പി.എസ്.ജി ടീമിൽ എത്തിക്കുമോ എന്ന ചോദ്യത്തോട് പ്രസിഡൻ്റ് ആയ നാസർ അൽ ഖലീഫി പ്രതികരിച്ചിരിക്കുകയാണ്. നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ഒന്ന് പോകാം;

“റൊണാൾഡോയെ സൈൻ ചെയ്യാനോ.? മെസ്സി, നെയ്മർ, എമ്പാപ്പെ എന്നീ 3 താരങ്ങൾ നിലവിൽ ഞങ്ങളോടൊപ്പമുണ്ട്. അതുകൊണ്ട് റൊണാൾഡോയെ കൂടിപറ്റി ചിന്തിക്കുക ബുദ്ധിമുട്ടാണ്.

ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ക്രിസ്റ്റ്യാനോ ഒരു അതിശയകരമായ താരമാണ്, ഇപ്പോഴും അദ്ദേഹം ഒരു മികച്ച താരമാണ്.”

ഇതാണ് ഇപ്പോൾ ഖലീഫി റൊണാൾഡോയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിട്ടുള്ളത്. എന്തായാലും ഖലീഫിയുടെ വാക്കുകളിൽ നിന്നും റൊണാൾഡോയെ പി.എസ്.ജി സൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് നിലവിൽ മനുസിലാക്കാൻ കഴിയുന്നത്.

Leave a comment