European Football Foot Ball Top News transfer news

പെപ്പിന് കീഴില്‍ സമയം ലഭിക്കാത്ത മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങറെ ടീമിലേക്ക് എത്തിക്കാന്‍ ഒരുങ്ങി എസി മിലാന്‍

December 8, 2022

പെപ്പിന് കീഴില്‍ സമയം ലഭിക്കാത്ത മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങറെ ടീമിലേക്ക് എത്തിക്കാന്‍ ഒരുങ്ങി എസി മിലാന്‍

മാഞ്ചസ്റ്റർ സിറ്റി വിങ്ങർ ജാക്ക് ഗ്രെലിഷ് എസി മിലാന്‍റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്.കഴിഞ്ഞ വേനൽക്കാലത്ത് 100 മില്യൺ പൗണ്ട് എന്ന ഭീമന്‍ ട്രാന്‍സ്ഫര്‍ തുകക്ക് സിറ്റിയില്‍ എത്തിയ താരത്തിന് വേണ്ട വിധത്തില്‍ ഉള്ള സമയം പിച്ചില്‍ ലഭിക്കുന്നില്ല.പെപ്പ് എപ്പോഴൊക്കെ അവസരം നല്‍കുമ്പോഴും പിച്ചില്‍ തിളങ്ങാന്‍ താരത്തിനു കഴിയുന്നുമില്ല.

AC Milan's Rafael Leao celebrates scoring their second goal on October 25, 2022

താരത്തിനെ വില്‍ക്കുന്നതിന് വേണ്ടി സിറ്റി സന്നദ്ധത അറിയിച്ചിട്ടില്ല എങ്കിലും വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോകളിൽ നല്ലൊരു ഡീല്‍ ലഭിച്ചാല്‍ ബിസിനസ് ചെയ്യാന്‍ തന്നെ ആണ് സിറ്റിയുടെ തീരുമാനം.റാഫേല്‍ ലിയോയുടെ കരാര്‍ കാലാവധി അടുത്തു കൊണ്ടിരിക്കുകയാണ്.താരത്തിനെ റാഞ്ചുന്നതിന് വേണ്ടി റയല്‍,പിഎസ്ജി അടങ്ങുന്ന പല ക്ലബുകളും താല്‍പര്യം അറിയിച്ചിട്ടുണ്ട് .അതിനാല്‍ അട്ടാക്കിങ്ങ്‌ മേഘലയില്‍ എത്രയും പെട്ടെന്ന് സൈനിങ്ങുകള്‍ നടത്താന്‍ മിലാന്‍  താല്‍പര്യപ്പെടുന്നു.

Leave a comment