EPL 2022 European Football Foot Ball Top News transfer news

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോയേ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെട്ട് ആസ്റ്റൺ വില്ല

December 8, 2022

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോയേ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെട്ട് ആസ്റ്റൺ വില്ല

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോയെ ജനുവരി ട്രാൻസ്ഫർ ടാർഗെറ്റായി സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ ആസ്റ്റൺ വില്ല ബോസ് ഉനായ് എമെറി നിരീക്ഷിച്ചു വരുന്നു.വില്ല ഇപ്പോള്‍ റിലഗേഷന്‍ സോണില്‍ ആണ് എങ്കിലും ഈ വിന്‍ഡോയില്‍ ലീഗ് പൊസിഷന്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പണം മുടക്കാന്‍ ക്ലബ് തയ്യാറാണ്.

Aston Villa ready to move for Real Madrid's Nacho?

 

ലീഗില്‍ ആദ്യ പത്തു സ്ഥാനം നേടുക എന്നത് തന്നെ ആണ് ക്ലബ് മാനേജ്മെന്റിന്റെ നിലവിലെ ലക്ഷ്യം.റയലില്‍ ദീർഘകാലം സേവനമനുഷ്ഠിച്ച ഡിഫൻഡറിന് ഏഴ് മാസത്തിൽ താഴെ മാത്രമേ കരാര്‍ കാലാവധി  ശേഷിക്കുന്നുള്ളൂ.ഒരു പുതിയ കരാര്‍ ഒപ്പിടാന്‍ താരം വിസമ്മതം അറിയിച്ചിട്ടുള്ളതായി വാര്‍ത്തയും വന്നിരുന്നു.കാർലോ ആൻസലോട്ടിക്ക് കീഴിൽ കൂടുതൽ ഗെയിം സമയം ലഭിക്കുമോ എന്ന് നിർണ്ണയിക്കാൻ കഴിയുന്നതുവരെ ഒരു കരാര്‍  പുതുക്കൽ  താരത്തിന് താല്‍പര്യം ഇല്ല.അതിനാല്‍ ഈ അവസരം മുതല്‍ എടുത്തു താരത്തിനെ പ്രീമിയര്‍ ലീഗില്‍ എത്തിക്കുക എന്നത് ആണ് ഉനായ് എമറിയുടെ ലക്ഷ്യം.

Leave a comment