European Football Foot Ball Top News

ജർമൻ ദേശീയടീമിൻ്റെ പരിശീലകനായി ഹാൻസി ഫ്ലിക്ക് തുടരും.!

December 7, 2022

author:

ജർമൻ ദേശീയടീമിൻ്റെ പരിശീലകനായി ഹാൻസി ഫ്ലിക്ക് തുടരും.!

ഖത്തർ ലോകകപ്പിലെ കിരീടം കൽപ്പിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിലുണ്ടായിരുന്ന ടീമാണ് ജർമനി. എന്നാൽ കഴിഞ്ഞ ലോകകപ്പിലെ അതേ അവസ്ഥ തന്നെയാണ് ജർമൻ സംഘത്തിന് ഇത്തവണയും നേരിടേണ്ടി വന്നത്. തുടർച്ചയായി രണ്ടാം വട്ടവും അവർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. അതിന് പിന്നാലെ പരിശീലകനായ ഹാൻസി ഫ്ലിക്ക് ചുമതലയൊഴിയും എന്ന തരത്തിലുള്ള വാർത്തകൾ സജീവമായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള റൂമറുകൾക്ക് എല്ലാം അവസാനമായിരിക്കുകയാണ്. ജർമനിയുടെ പരിശീലകസ്ഥാനത്ത് ഹാൻസി ഫ്ലിക്ക് തന്നെ തുടരുമെന്ന് ഒഫീഷ്യൽ ആയി സ്ഥിരീകരിച്ചിരിക്കുകയാണ്. 2024ൽ ജർമനി ആതിഥേയത്വം അരുളുന്ന യൂറോകപ്പ് ടൂർണമെൻ്റിൽ കിരീടം നേടുക എന്നുള്ളതാണ് ഫ്ലിക്കിൻ്റെ പുതിയ ദൗത്യം.

Leave a comment