Foot Ball qatar worldcup Top News

കൊറിയ കടക്കാൻ കാനറിപ്പട.!

December 5, 2022

author:

കൊറിയ കടക്കാൻ കാനറിപ്പട.!

ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിനായി വമ്പന്മാരായ ബ്രസീൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് 974 സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സൗത്ത് കൊറിയയെയാണ് കാനറിപ്പട നേരിടുക. ആറാം കിരീടം ലക്ഷ്യം വെച്ച് വരുന്ന ടിറ്റെയ്ക്കും സംഘത്തിനും ഇന്നൊരു മിന്നും വിജയത്തിലൂടെ കരുത്ത് തെളിയിക്കുക എന്നത് തന്നെയാവും ലക്ഷ്യം. പരിക്കേറ്റ് കഴിഞ്ഞ 2 മത്സരങ്ങളിൽ പുറത്തായിരുന്ന സൂപ്പർതാരം നെയ്മർ ജൂനിയർ ഇന്നത്തെ മത്സരത്തിൽ ടീമിനൊപ്പം ഉണ്ടാകും എന്നത് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.

നെയ്മറിൻ്റെ അഭാവത്തിൽ ബ്രസീലിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വലിയ മികവ് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിൻ്റെ വരവ് ബ്രസീൽ ക്യാമ്പിന് ഊർജം പകരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മറുവശത്ത് അവസാനം നടന്ന മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ കീഴടക്കിക്കൊണ്ടാണ് സൗത്ത് കൊറിയയുടെ വരവ്. അതിൻ്റെ ആത്മവിശ്വാസം അവർ ഇന്നത്തെ മത്സരത്തിലും പ്രകടമാക്കുമെന്ന് ഉറപ്പാണ്. ബ്രസീലിൻ്റെ പൊസെഷൻ ഗെയിമിന് കൗണ്ടർ അറ്റാക്കുകളിലൂടെയാകും കൊറിയ മറുപടി നൽകുക. എന്നിരുന്നാലും പോർച്ചുഗലിനെ തോൽപ്പിച്ചത് പോലെ ബ്രസീലിനെ കീഴടക്കാൻ അവർക്ക് കഴിയില്ല. ഇനി അങ്ങനൊരു അട്ടിമറി നടന്നാൽ അതൊരു ചരിത്രമാകും. എന്തായാലും അതിനെല്ലാം വളരെ സാധ്യതകൾ കുറവാണ്. എന്നിരുന്നാലും തള്ളികളയാനും ആവില്ല.

ക്രൊയേഷ്യ-ജപ്പാൻ മത്സരത്തിലെ വിജയികളെയാവും ഇന്നത്തെ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ നേരിടുക. നിലവിൽ ഏറ്റവുമധികം കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ബ്രസീൽ. ഈയൊരു സാധ്യതകൾ നിലനിർത്തുവാൻ അവർക്ക് കഴിയുമോ.. അതോ സൗത്ത് കൊറിയ ബ്രസീലിന് വെല്ലുവിളിയാകുമോ എന്നെല്ലാം അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment