ബാഴ്സ ബെഞ്ചില്‍ ഇരിക്കുന്ന താരത്തിനെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം
വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണയുടെ മധ്യനിര താരം ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഐവറി കോസ്റ്റ് ഇന്റർനാഷണൽ തന്റെ കരാർ കാലഹരണപ്പെട്ടതിന് ശേഷം എസി മിലാനിൽ നിന്ന് ഒരു ഫ്രീ ഏജന്റ്റ് ആയി ബാഴ്സയില്ലെക്ക് കൂടുമാറി.മിലാനില്‍ മികച്ച സീസണ് ആസ്വദിച്ച താരം ഇപ്പോള്‍ ബാഴ്സയില്‍ മാച്ച് ടൈമിനായി കഷ്ട്ടപ്പെടുന്നു.
സാവിയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പരാജയപ്പെട്ട അദ്ദേഹം ഇപ്പോള്‍ മറ്റു ക്ലബുകളുടെ ഓഫറിനു ചെവി നല്കാന് തയ്യാറാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച് കഴിഞ്ഞ വേനല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സമയത്ത് തന്നെ ടോട്ടൻഹാമിന് താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യം ഉണ്ടായിരുന്നു.എന്നാല്‍ ഒരു ഒഫീഷ്യല്‍ ഓഫര്‍ നല്കാന് അവര്‍ക്ക് കഴിഞ്ഞില്ല.ഇപ്പോള്‍ എന്തായാലും താരത്തിനെ കൊണ്ടുവരുന്ന കാര്യത്തില്‍ ഒരു കൈ പയറ്റാന്‍ തന്നെ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. താരത്തിനെ തിരികെ കൊണ്ട് വരാന്‍ എസി മിലാനും താല്പര്യപ്പെടുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.