Foot Ball ISL Top News

വിജയക്കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ.!

December 4, 2022

author:

വിജയക്കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തങ്ങളുടെ എട്ടാം മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. രാത്രി 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ജംഷഡ്പൂരാണ് ഇവാൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. തുടർച്ചയായ 3 വിജയങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിനായി തയ്യാറെടുക്കുന്നത്. ഈയൊരു കുതിപ്പ് തുടരുവാൻ തന്നെയാകും മഞ്ഞപ്പട ശ്രമിക്കുക. അതേസമയം 3 തുടർതോൽവികൾക്ക് ശേഷമാണ് ജംഷഡ്പൂർ ഈയൊരു മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് അവർക്ക് വിജയം അനിവാര്യമാണ്. നിലവിൽ 7 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഈയൊരു സ്ഥാനം വലിയ ഭീഷണിയില്ലാതെ നിലനിർത്താൻ അവർക്ക് കഴിയും.

മറുവശത്ത് 7 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റ് മാത്രം കൈവശമുള്ള ജംഷഡ്പൂർ 10ആം സ്ഥാനത്താണ്. ഇന്നുകൂടി പരാജയപ്പെട്ടാൽ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്ഥാനത്താവും. അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടത്തിനാകും ഇന്ന് ജംഷഡ്പൂർ വേദിയാകുക. 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുമ്പോൾ പഴയഫോം തുടരാൻ കഴിയുമോയെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment