EPL 2022 European Football Foot Ball qatar worldcup Top News transfer news

ചെല്‍സി പുറംതള്ളാന്‍ ശ്രമിക്കുന്ന പുലിസിച്ചിനു ആവശ്യക്കാര്‍ ഏറെ

December 3, 2022

ചെല്‍സി പുറംതള്ളാന്‍ ശ്രമിക്കുന്ന പുലിസിച്ചിനു ആവശ്യക്കാര്‍ ഏറെ

ചെൽസി അറ്റാക്കർ ക്രിസ്റ്റ്യൻ പുലിസിച്ച് ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ കുറച്ചു കാലങ്ങളായി ചെല്‍സിയുടെ ആദ്യ ഇലവനില്‍ ഇടം നേടാനാകാതെ പാടുപ്പെടുന്ന അമേരിക്കന്‍ ഫുട്ബോളര്‍ തന്‍റെ പ്രൊഫഷനല്‍ കരിയര്‍ തുടരുന്നതിന് മറ്റ് ക്ലബുകള്‍ തിരയുന്നുണ്ട്.13 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് അദ്ദേഹം 2022-23 കാമ്പെയ്‌നില്‍ നേടിയിട്ടുള്ളത്.

Christian Pulisic in Chelsea training on September 13, 2022

താരവും ചെല്‍സിയും തമ്മില്‍ ഉള്ള കരാര്‍ 18 മാസം മാത്രമേ അവശേഷിക്കുന്നുള്ളൂ.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സമീപകാല വിടവാങ്ങൽ കാരണം റെഡ് ഡെവിൾസ് നിലവിൽ ഒരു യുവ ഫോര്‍വേഡിനെ സൈന്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്.യു‌എസ്‌എ ഫോർവേഡ് ഇതിനകം തന്നെ അവരുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗേറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.ജനുവരി വിന്‍ഡോയില്‍ ഒരു വലിയ ട്രാന്‍സ്ഫര്‍ ഫണ്ട്‌ വിനിയോഗിക്കാന്‍ സാധ്യതയുള്ള  ന്യൂ കാസില്‍ യുണൈറ്റഡും താരത്തിനു മേല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.ഇറ്റാലിയന്‍ മാധ്യമമായ ഫിച്ചാജസ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം താരത്തിന്‍റെ എജന്റുമായി യുവന്‍റ്റസ് ക്ലബും ചര്‍ച്ച നടത്തി കഴിഞ്ഞിരിക്കുന്നു.

Leave a comment