EPL 2022 European Football Foot Ball qatar worldcup Top News transfer news

ഹ്യൂഗോ ലോറിസിനു പിന്‍ഗാമിയായി ടോട്ടന്‍ഹാം കാണുന്നത് എമിലിയാനോ മാർട്ടിനെസിനെ !!!!

December 3, 2022

ഹ്യൂഗോ ലോറിസിനു പിന്‍ഗാമിയായി ടോട്ടന്‍ഹാം കാണുന്നത് എമിലിയാനോ മാർട്ടിനെസിനെ !!!!

ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പറിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.പതിനാറാം റൗണ്ടിൽ ഓസ്‌ട്രേലിയയെ നേരിടാൻ തയ്യാറെടുക്കുകയാണ് നിലവില്‍ അര്‍ജന്‍റ്റയിന്‍ താരം.മികച്ച വേള്‍ഡ് കപ്പ് സീസണ്‍ ആസ്വദിക്കുന്ന താരത്തെ റാഞ്ചുന്നതിന്  ടോട്ടൻഹാം, നാപ്പോളി, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരെല്ലാം ആഗ്രഹിക്കുന്നുണ്ട്.

Tottenham Hotspur 'keeping tabs on Emiliano Martinez'

35 കാരനായ ഹ്യൂഗോ ലോറിസിനു പിന്‍ഗാമിയെ തിരയുകയാണ് ലണ്ടന്‍ ക്ലബ് നിലവില്‍. ടീമിന്റെ സ്‌പോർട്‌സ് ഡയറക്ടർ ഫാബിയോ പാരാറ്റിസി മാർട്ടിനെസ് ടീമിന് നല്ലൊരു മുതല്‍കൂട്ടാകും എന്ന് വിശ്വസിക്കുന്നു.പ്രീമിയര്‍ ലീഗില്‍ കളിച്ച് ശീലിച്ചിട്ടുള്ള താരത്തിനു ഇംഗ്ലീഷ് ഫുട്ബോള്‍ സിസ്റ്റത്തില്‍ തിളങ്ങാന്‍ കഴിയും എന്നും അവര്‍ വിശ്വസിക്കുന്നു.2012-ൽ ആഴ്സണലിനായി സീനിയർ അരങ്ങേറ്റം കുറിച്ച മാർട്ടിനെസ് 2020 സെപ്റ്റംബറിൽ ആണ് ആസ്ട്ടന്‍ വില്ലക്ക് വേണ്ടി കളിച്ച് തുടങ്ങിയത്.ഈ ഒരു കാലഘട്ടത്ത് തന്നെ അർജന്റീനയുടെ ഒന്നാം നമ്പർ ഗോൾകീപ്പറായി സ്ഥാനകയറ്റം  ലഭിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് കോപ്പ അമേരിക്ക, ഫിനാലിസിസിമ ട്രോഫികള്‍ അര്‍ജന്‍ട്ടീനക്കൊപ്പം നേടി കഴിഞ്ഞിരിക്കുന്നു.

Leave a comment