European Football Foot Ball qatar worldcup Top News transfer news

ബയേണ്‍ വിങ്ങര്‍ സാനെക്ക് വേണ്ടി നീക്കം നടത്താന്‍ റയല്‍

December 2, 2022

ബയേണ്‍ വിങ്ങര്‍ സാനെക്ക് വേണ്ടി നീക്കം നടത്താന്‍ റയല്‍

ബയേൺ മ്യൂണിക്കിന്റെ വിങ്ങര്‍ ആയ ലെറോയ് സാനെയുടെ മേല്‍  റയല്‍ മാഡ്രിഡിന് നേരിയ ട്രാന്‍സ്ഫര്‍ താല്‍പര്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്.2022-23 കാമ്പെയ്‌നിനിടെ തന്റെ ജർമ്മൻ ക്ലബ്ബിനായി താരം മികച്ച ഫോമില്‍ ആണ്.19 മത്സരങ്ങളിൽ നിന്ന് അദ്ദേഹം  10 ഗോളുകളും ആറ് അസിസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ്ലിഗയിലും അദ്ദേഹം മികച്ച സ്റാട്ട്സ് നിലനിര്‍ത്തുന്നു.

Leroy Sane celebrates scoring for Bayern Munich on October 8, 2022

2020 വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അലയൻസ് അരീനയിലേക്ക് ചേക്കേറിയ സാനെ നിലവിൽ ബയേണിലെ തന്റെ മൂന്നാം സീസണിലാണ്.സാനെക്ക് 2025 ജൂൺ വരെ ബുണ്ടസ്‌ലിഗ ടീമുമായി അദ്ദേഹത്തിന് കരാര്‍ ഉണ്ട് എങ്കിലും ക്ലബിലെ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്തില്‍ ആണ്.ഈ ഒരു അവസരം മുതല്‍ എടുക്കാന്‍ ആണ് റയല്‍ മാഡ്രിഡ്‌ തീരുമാനിച്ചിരിക്കുന്നത്.ഈഡൻ ഹസാർഡ് അടുത്ത സീസണില്‍ ക്ലബ് വിടാന്‍ ഇരിക്കെ ജര്‍മന്‍ താരം ടീമിന്‍റെ അട്ടാക്കിങ്ങ്‌ ഓപ്ഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തും എന്ന് മാഡ്രിഡ്‌ മാനെജ്മെന്റ് വിശ്വസിക്കുന്നു.

 

 

Leave a comment