EPL 2022 European Football Foot Ball qatar worldcup Top News transfer news

ബ്രൂണോ ഫെർണാണ്ടസിനെ നിരീക്ഷിക്കാന്‍ ഖത്തറിലേക്ക് സ്കൌട്ടിനെ അയച്ച് റയല്‍

December 2, 2022

ബ്രൂണോ ഫെർണാണ്ടസിനെ നിരീക്ഷിക്കാന്‍ ഖത്തറിലേക്ക് സ്കൌട്ടിനെ അയച്ച് റയല്‍

ലോകക്കപ്പിലെ ഇതുവരെയുള്ള മികച്ച പ്രകടനത്തോടെ  പോർച്ചുഗൽ മിഡ്ഫീൽഡറായ ബ്രൂണോ ഫെർണാണ്ടസിനെ റയല്‍ മാഡ്രിഡ്‌ തങ്ങളുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.പോർച്ചുഗലിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഈ പ്രകടനങ്ങൾ  ഫെർണാണ്ടസിനെ നിരീക്ഷിക്കാന്‍ സ്കൗട്ടുകളെ അയയ്ക്കാൻ റയൽ മാഡ്രിഡിനെ പ്രേരിപ്പിച്ചു.

 

ലോസ് ബ്ലാങ്കോസ് മുമ്പ് പോർച്ചുഗൽ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെട്ടിരുന്നു എങ്കിലും 2020 ജനുവരിയിൽ 63 മില്യൺ യൂറോയ്ക്ക് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നു.താരം ഓള്‍ഡ്‌ ട്രാഫോര്‍ഡില്‍ 2026 വരെ കരാറിലാണ്.താരത്തിനെ വില്‍ക്കാന്‍ യുണൈറ്റഡിന്  തീരെ താല്‍പര്യം ഇല്ല , വലിയൊരു തുക നല്‍കിയാല്‍ മാത്രമേ ഒരു ബിസിനസ് ഡീലിന് ഇംഗ്ലീഷ് ക്ലബ് സമ്മതം മൂളാന്‍ സാധ്യതയുള്ളൂ.ലോകക്കപ്പില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത എന്‍സോ ഫെര്‍ണാണ്ടസ്,ജൂഡ് ബെലിംഗ്ഹാം എന്നിവര്‍ ഇതുവരെയുള്ള  റയലിന്റെ ട്രാന്‍സ്ഫര്‍ പദ്ധതികളില്‍ ഇടം നേടിയിട്ടുണ്ട്.

Leave a comment