Foot Ball qatar worldcup Top News transfer news

മെക്സിക്കന്‍ മാനേജര്‍ റോളില്‍ നിന്ന് ടാറ്റ മാർട്ടിനോ ഒഴിഞ്ഞു

December 2, 2022

മെക്സിക്കന്‍ മാനേജര്‍ റോളില്‍ നിന്ന് ടാറ്റ മാർട്ടിനോ ഒഴിഞ്ഞു

2022 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ മെക്‌സിക്കൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം ടാറ്റ മാർട്ടിനോ ഒഴിഞ്ഞു.സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ചെങ്കിലും, എൽ ട്രൈ ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയ മെക്സിക്കോ നോക്കൌട്ട് റൗണ്ട് കടക്കാതെ പുറത്തായി.

 

റഫറി ഫൈനൽ വിസിൽ മുഴക്കിയതോടെ എന്റെ കരാർ അവസാനിച്ചു, ഇനി ഒന്നും ചെയ്യാനില്ല.ഞങ്ങൾക്കുണ്ടായ ഈ ഭയങ്കരമായ  നിരാശക്ക് ആദ്യത്തെ  ഉത്തരവാദി ഞാനാണ്. ചുമതലയുള്ള വ്യക്തി എന്ന നിലയിൽ അത് ഒരുപാട് സങ്കടങ്ങൾ ഉണ്ടാക്കുന്നു.ഞാന്‍ ആരാധകരോട് മാപ്പ് ചോദിക്കുന്നു.”മത്സരശേഷം മാർട്ടിനോ പറഞ്ഞു.  42 വിജയവും  12 സമനിലകളും  12 തോൽവികളും നിറഞ്ഞതായിരുന്നു മാർട്ടിനോയുടെ മെക്സിക്കന്‍ കോച്ചിംഗ്  സ്പെല്‍.അര്‍ജന്‍റ്റീന,അമേരിക്ക ലീഗുകളില്‍ മാനേജറായി പ്രവര്‍ത്തിച്ച മാര്‍ട്ടിനോയുടെ സേവനത്തിനു വേണ്ടി പലരും ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ എജന്റുമായി സമ്പർക്കം പുലർത്തുന്നുണ്ട്.2013 – 2014 സീസണില്‍ അദ്ദേഹം സ്പാനിഷ്‌ വമ്പന്മാരായ ബാഴ്സലോണയേയും പരിശീലിപ്പിച്ചിട്ടുണ്ട്.

Leave a comment