Foot Ball qatar worldcup Top News

വിജയക്കുതിപ്പ് തുടരാൻ ഒഡീഷ; ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്.!

December 2, 2022

author:

വിജയക്കുതിപ്പ് തുടരാൻ ഒഡീഷ; ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്.!

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഒഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 7 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റുമായി 3ആം സ്ഥാനത്താണ് ഒഡീഷയുള്ളത്. കേവലം 2 പരാജയങ്ങൾ മാത്രമാണ് ഇതുവരെ അവർ അറിഞ്ഞിട്ടുള്ളത്. ഈയൊരു വിജയക്കുതിപ്പ് തുടരുവാൻ ആകും ഡിയേഗോ മൗറീഷ്യോയുടെയും സംഘത്തിൻ്റെയും ശ്രമം.

ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഹൈദരാബാദിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് പ്രവേശിക്കുവാനും ഒഡീഷയ്ക്ക് കഴിയും. മറുവശത്ത്, ആദ്യ വിജയം സ്വപ്നം കണ്ടാണ് നോർത്ത് ഈസ്റ്റ് എത്തുന്നത്. കളിച്ച 7 മത്സരങ്ങളും പരാജയപ്പെട്ടുകൊണ്ട് അവസാന സ്ഥാനത്താണ് അവരുള്ളത്. ഒരു സീസണിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്ന ടീം, സീസണിലെ ആദ്യ 7 മത്സരങ്ങളിലും തോൽവി വഴങ്ങിയ ടീം.. തുടങ്ങിയ ഒരുപിടി മോശം റെക്കോർഡുകൾ ഇതിനോടകം തന്നെ നോർത്ത് ഈസ്റ്റിൻ്റെ പേരിൽ ആയിക്കഴിഞ്ഞു. ഈയൊരു ചീത്തപ്പേര് ഇനിയും വലിച്ചു നീട്ടുവാതിരിക്കാനാകും അവരുടെ ശ്രമം.

എന്തായാലും വിജയക്കുതിപ്പ് തുടരാൻ ഒഡീഷയും, ആദ്യ വിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റും കളത്തിലിറങ്ങുമ്പോൾ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment