Foot Ball qatar worldcup Top News

ഡെന്മാർക്കിനെ മലർത്തിയടിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ.!

November 30, 2022

author:

ഡെന്മാർക്കിനെ മലർത്തിയടിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ.!

ലോകകപ്പിലെ ഗ്രൂപ്പ് ഡിയിൽ നടന്ന പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ഡെന്മാർക്കിനെ കീഴടക്കി ഓസ്ട്രേലിയ. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. വിജയിച്ചാൽ മാത്രം പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകുമെന്നിരിക്കെ അതിന് മാത്രം ലക്ഷ്യം വെച്ചാണ് ഡാനിഷ് പട കളത്തിലിറങ്ങിയത്. എന്നിട്ടും ഓസ്ട്രേലിയൻ വലയിൽ പന്തെത്തിക്കാൻ അവർക്ക് സാധിച്ചില്ല. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാംപകുതിയിലാണ് മത്സരത്തിലെ ഏകഗോൾ പിറന്നത്.

60ആം മിനിറ്റിൽ ഡെന്മാർക്കിൻ്റെ ആക്രമണത്തിൽ നിന്നും പിടിച്ചെടുത്ത പന്തുമായി കൗണ്ടർ അറ്റാക്ക് നടത്തിയ ഓസീസ് മാത്യൂ ലെക്കീയിലൂടെയാണ് ലീഡ് നേടിയത്. മഗ്രീ നൽകിയ ഫോർവേർഡ് പാസ്സ് സ്വീകരിച്ച് ഓടിക്കയറിയ ലെക്കീ ഡാനിഷ് പ്രതിരോധത്തെ മറികടന്നുകൊണ്ട് വലകുലുക്കുകയായിരുന്നു. അതോടെ വിജയത്തിനായി ഡാനിഷ് ടീമിന് 2 ഗോൾ നേടണമെന്ന അവസ്ഥയായി. തുടർന്ന് അവർ നിരന്തരം ആക്രമണം നടത്തിയെങ്കിലും ഓസ്ട്രേലിയ അതിനെല്ലാം തടയിടുകയായിരുന്നു. അതോടെ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാർക്ക് ഓസീസിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ഈയൊരു വിജയത്തോടെ 2 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റോടെ 2ആം സ്ഥാനക്കാരായിക്കൊണ്ട് ഓസ്ട്രേലിയ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. തോൽവി വഴങ്ങിയ ഡെന്മാർക്ക് ലോകകപ്പിൽ നിന്നും പുറത്തായി.

3 മത്സരങ്ങളിൽ നിന്നും ഒരു സമനില മാത്രമാണ് അവരുടെ സമ്പാദ്യം. കണ്ണീരോടെയാണ് ഡെന്മാർക്ക് താരങ്ങളും ആരാധകരും മൈതാനം വിട്ടത്.

Leave a comment