Foot Ball qatar worldcup Top News

ആതിഥേയരെന്ന നിലയിൽ ലോകകപ്പിലെ മോശം റെക്കോർഡുകളുമായി ഖത്തർ.!

November 30, 2022

author:

ആതിഥേയരെന്ന നിലയിൽ ലോകകപ്പിലെ മോശം റെക്കോർഡുകളുമായി ഖത്തർ.!

ലോകകപ്പിൻ്റെ മികച്ച സംഘാടനത്തിലൂടെ ഖത്തറിന് ലോക ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞിരുന്നു. ഒപ്പം പല വിവാദങ്ങളും ലോകകപ്പിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ഇപ്പോഴിതാ ആതിഥേയരെന്ന നിലയിൽ ലോകകപ്പ് ചരിത്രത്തിലെ ചില മോശം റെക്കോർഡുകളും ഖത്തർ സ്വന്തമാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവർ പുറത്തായിരുന്നു. അതിലൂടെ 2 മോശം റെക്കോർഡുകളാണ് ഖത്തറിൻ്റെ പേരിലായിരിക്കുന്നത്.
•ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളും പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യമാണ് ഖത്തർ. അതായത് മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘0’ പോയിൻ്റുമായി ഗ്രൂപ്പ് ഘട്ടം പിന്നിടുന്ന ആദ്യ ആതിഥേയരാണ് ഖത്തർ.
• ഗ്രൂപ്പ് ഘട്ടത്തിൽ 7 ഗോളുകൾ വഴങ്ങുന്ന ആദ്യ ആതിഥേയ ടീമും ഖത്തർ തന്നെയാണ്.

ഈ 2 മോശം റെക്കോർഡുകളാണ് ഇപ്പോൾ ഖത്തറിൻ്റെ പേരിൽ ആയിരിക്കുന്നത്. എന്തായാലും, ഖത്തർ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്നൊരു വാർത്തയാണിത്. എന്നിരുന്നാലും മികച്ച ഒരുപിടി മുഹൂർത്തങ്ങളും മികച്ച സംഘാടനവും കൊണ്ട് ഇതിനോടകം തന്നെ ലോകശ്രദ്ധ ആകർഷിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a comment