Foot Ball qatar worldcup Top News

നോക്കൗട്ട് സ്വപ്നവുമായി സൗദി; പ്രതീക്ഷ കൈവിടാതെ മെക്സിക്കോയും.!

November 30, 2022

author:

നോക്കൗട്ട് സ്വപ്നവുമായി സൗദി; പ്രതീക്ഷ കൈവിടാതെ മെക്സിക്കോയും.!

ഗ്രൂപ്പ് സിയിലെ അവസാന റൗണ്ട് പോരാട്ടത്തിൽ സൗദി അറേബ്യ ഇന്ന് മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. പ്രീക്വാർട്ടർ നിർണയ മത്സരമായതു കൊണ്ടുതന്നെ ഒരു ജീവന്മരണ പോരാട്ടമായിരിക്കും നടക്കുവാൻ പോകുന്നത്. ഇന്ന് വിജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടർ എന്ന സ്വപ്നം സാക്ഷത്കരിച്ചുകൊണ്ട് ചരിത്രത്തിൽ ഇടംനേടുവാൻ കഴിയും.

മറിച്ച് സമനില ആണ് ഫലമെങ്കിൽ അർജൻ്റീന പോളണ്ട് മത്സരത്തിൽ പോളണ്ട് വിജയിക്കേണ്ടി വരും സൗദിയുടെ സാധ്യതകൾ സജീവമാകാൻ. അതേസമയം മെക്സിക്കോയ്ക്ക് വിജയിച്ചാൽ മാത്രമേ സാധ്യതകൾ അവശേഷിക്കുന്നുള്ളൂ. സൗദിയെ കീഴടക്കുകയും ഗോൾ ശരാശരിയിൽ മുമ്പിൽ വരുകയും ചെയ്താൽ മാത്രമേ അവർക്ക് നോക്കൗട്ടിലേക്ക് കടക്കുവാൻ കഴിയൂ. അതുകൊണ്ടുതന്നെ വലിയൊരു വിജയം ലക്ഷ്യം വെച്ചുകൊണ്ടാകും ജെറാർഡോ മാർട്ടിനോയുടെ സംഘം ഇന്ന് കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്.

ലൊസാനോ, വേഗ തുടങ്ങിയ താരങ്ങളിലാണ് അവരുടെ പ്രതീക്ഷകൾ. മറുവശത്ത് എൽ ദൗസരി, അൽ ഷെഹ്രി തുടങ്ങിയവരാണ് സൗദിയുടെ കരുത്ത്. എന്തായാലും പ്രീക്വാർട്ടർ മാത്രം ലക്ഷ്യം വെച്ച് ഇരുടീമുകളും തമ്മിൽ കൊമ്പുകോർക്കുമ്പോൾ ആരാകും വിജയം കൈപ്പിടിയിൽ ഒതുക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment