Foot Ball qatar worldcup Top News

നോക്കൗട്ട് ലക്ഷ്യമിട്ട് ഇറാനും യു.എസ്.എയും ഇന്ന് നേർക്കുനേർ.!

November 29, 2022

author:

നോക്കൗട്ട് ലക്ഷ്യമിട്ട് ഇറാനും യു.എസ്.എയും ഇന്ന് നേർക്കുനേർ.!

ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ ഇറാൻ ഇന്ന് യു.എസ്.എയെ നേരിടും. ആഗോളതലത്തിൽ ചിരവൈരികളായ രാജ്യങ്ങൾ ആയതിനാൽ തന്നെ ഫുട്ബോളിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അത് മത്സരത്തിൻ്റെ മാറ്റ് കൂട്ടുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. നിലവിൽ 2 മത്സരങ്ങളിൽ നിന്നും ഒരു വിജയവുമായി 3 പോയിൻ്റോടെ 2ആം സ്ഥാനത്താണ് ഇറാൻ ഉള്ളത്. തുടരെ 2 സമനിലകൾ വഴങ്ങിയ യു.എസ്.എ 2 പോയിൻ്റുമായി 3ആം സ്ഥാനത്തുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് വിജയിക്കുന്നവർക്ക് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും. മറിച്ച് മത്സരം സമനിലയാകുകയാണെങ്കിൽ ഇറാന് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തുവാൻ സാധിക്കും. വെയ്ൽസ് ജയിക്കാതിരുന്നാൽ മാത്രം മതി. ഒപ്പം യു.എസ്.എ പുറത്താവുകയും ചെയ്യും..

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇറാൻ രണ്ടാം മത്സരത്തിൽ വെയിൽസിനെ കീഴടക്കിക്കൊണ്ട് തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. മറുവശത്ത് ഈ രണ്ടു ടീമുകളോടും യു.എസ്.എ സമനില വഴങ്ങുകയായിരുന്നു. എന്നാൽ പോലും മിന്നുന്ന പ്രകടനമായിരുന്നു രണ്ട് മത്സരങ്ങളിലും അവർ പുറത്തെടുത്തത്. ഇന്നും അല്പം മുൻതൂക്കം കൂടുതൽ യു.എസ്.എയ്ക്ക് തന്നെയാണ്. എങ്കിലും ഇറാനെ വിലകുറച്ചു കാണുവാനും കഴിയില്ല. എന്തായാലും ആരാകും ബി ഗ്രൂപ്പിൽ നിന്നും നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment