Foot Ball qatar worldcup Top News

ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ ഇന്ന് ആഫ്രിക്കൻ പുലികളായ ഘാനയെ നേരിടും.!

November 28, 2022

author:

ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ ഇന്ന് ആഫ്രിക്കൻ പുലികളായ ഘാനയെ നേരിടും.!

ഗ്രൂപ്പ് എച്ചിൽ നിന്നും പ്രീക്വാർട്ടർ സ്വപ്നവുമായി 2 തുല്യശക്തികൾ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഏഷ്യൻ ശക്തികളായ സൗത്ത് കൊറിയ, ആഫ്രിക്കൻ പുലികളായ ഘാനയെ നേരിടും. പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ലാറ്റിൻ അമേരിക്കൻ വമ്പന്മാരായ ഉറുഗ്വായെ സമനിലയിൽ തളച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് സൗത്ത് കൊറിയയുടെ വരവ്. അതേസമയം കരുത്തരായ പോർച്ചുഗലിനെ വിറപ്പിച്ചതിനു ശേഷമാണ് ഘാന ആദ്യ മത്സരത്തിൽ കീഴടങ്ങിയത്. നിർഭാഗ്യം കൊണ്ടുമാത്രമാണ് ഘാന പരാജയപ്പെട്ടത്. നിലവിൽ സൗത്ത് കൊറിയയ്ക്ക് ഒരു പോയിൻ്റും, ഘാനയ്ക്ക് 0 പോയിൻ്റുമാണ്. അതുകൊണ്ടുതന്നെ സൗത്ത് കൊറിയയേക്കാളും ഇന്നത്തെ മത്സരത്തിൽ ഘാനയ്ക്കാണ് വിജയം അനിവാര്യം. തോമസ് പാർട്ടി, കുഡൂസ്, ആയൂ തുടങ്ങിയ താരങ്ങളിലാണ് ഘാനയുടെ പ്രതീക്ഷകൾ.

മറുവശത്ത് ടോട്ടനം സൂപ്പർതാരം സൺ ഹ്യുങ്ങ് മിന്നിൻ്റെ സാന്നിധ്യമാണ് കൊറിയയെ അപകടകാരികൾ ആക്കുന്നത്. എന്തായാലും തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായാതിനാൽ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് പ്രവചിക്കുക അസാധ്യം.

Leave a comment