Foot Ball qatar worldcup Top News

വിജയം തേടി സെർബിയയും കാമറൂണും.!

November 28, 2022

author:

വിജയം തേടി സെർബിയയും കാമറൂണും.!

ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ സെർബിയയും, കാമറൂണും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇരുടീമുകളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടവരാണ്. സെർബിയ ബ്രസീലിനോടും, കാമറൂൺ സ്വിറ്റ്സർലൻഡിനോടും ആണ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇരുടീമുകളുടെയും പ്രീക്വാർട്ടർ സാധ്യതകൾക്ക് ഇന്നത്തെ മത്സരഫലം നിർണായകമാണ്. ഇന്ന് തോൽവി അറിയുന്ന ടീം പ്രീക്വാർട്ടർ കാണാതെ പുറത്ത് പോകും. ജയിക്കുന്ന ടീമിനാകും സാധ്യതകൾ അവശേഷിക്കുക. മത്സരം സമനില ആയാലും വലിയ കാര്യമൊന്നുമില്ല. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യം വെക്കില്ല.

 

റ്റാഡിച്ച്, വ്ലാഹോവിച്ച്, സാവിച്ച്, മിത്രോവിച്ച് തുടങ്ങിയവരിലാണ് സെർബിയൻ പടയുടെ പ്രതീക്ഷകൾ. ഒപ്പം വെൽകോവിച്ചിൻ്റെ നേതൃത്വത്തിൽ ഉള്ള മികച്ച പ്രതിരോധവും അവർക്ക് ആത്മവിശ്വാസം നൽകുന്നു. മറുവശത്ത് ബയേൺ താരം ചോപ്പോ മോട്ടിങ്, ടോക്കോ ഇക്കാമ്പി, എമ്പ്യൂമോ തുടങ്ങിയ താരങ്ങളിലാണ് കാമറൂൺ വിശ്വാസം അർപ്പിക്കുന്നത്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

Leave a comment