Foot Ball ISL Top News

വിജയവഴിയിൽ തിരിച്ചെത്താൻ ജംഷഡ്പൂരും, ഈസ്റ്റ് ബംഗാളും.!

November 27, 2022

author:

വിജയവഴിയിൽ തിരിച്ചെത്താൻ ജംഷഡ്പൂരും, ഈസ്റ്റ് ബംഗാളും.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പോയിൻ്റ് ടേബിളിൽ താഴേത്തട്ടിൽ കിടക്കുന്ന രണ്ട് ടീമുകൾ തമ്മിൽ മാറ്റുരയ്ക്കും. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ചെന്നൈയിനോട് തോൽവി വഴങ്ങിക്കൊണ്ടാണ് ജംഷഡ്പൂർ ഈയൊരു മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതേസമയം ഒഡീഷയോട് പരാജയപ്പെട്ടുകൊണ്ടാണ് ഈസ്റ്റ് ബംഗാളിൻ്റെ വരവ്.

ഇരുടീമുകളും വിജയവഴിയിൽ തിരിച്ചെത്തുവാൻ വേണ്ടി പോരടിക്കുമ്പോൾ അതിവാശിയേറിയയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. നിലവിൽ 9,10 സ്ഥാനങ്ങളിലാണ് ഇരുടീമുകളും ഉള്ളത്. 7 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി ഈസ്റ്റ് ബംഗാൾ 9ആം സ്ഥാനത്തും, നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ 6 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി 10ആം സ്ഥാനത്തുമാണ് ഉള്ളത്.

Leave a comment