Foot Ball ISL Top News

ബൗമസിൻ്റെ ഏകഗോളിൽ ഹൈദരാബാദിനെ മറികടന്ന് എ.ടി.കെ.!

November 26, 2022

author:

ബൗമസിൻ്റെ ഏകഗോളിൽ ഹൈദരാബാദിനെ മറികടന്ന് എ.ടി.കെ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ട് വമ്പന്മാർ തമ്മിൽ കൊമ്പുകോർത്ത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരബാദിനെതിരെ എ.ടി.കെ മോഹൻ ബഗാന് വിജയം. സ്വന്തം തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ എ.ടി.കെ ജയിച്ചുകയറിയത്. മത്സരത്തിൻ്റെ 11ആം മിനിറ്റിൽ മലയാളിതാരം ആഷിക് കുരുണിയൻ്റെ പാസിൽ നിന്നും ഹ്യൂഗോ ബൗമസാണ് എ.ടി.കെക്കായി വലകുലുക്കിയത്. ആരംഭത്തിൽ തന്നെ ലീഡ് സ്വന്തമാക്കിയ ആതിഥേയർ അവസാനം വരെ ആ ഒരു ലീഡ് കൈവിടാതെ കാത്തു. കൂടുതൽ ഗോൾ നേടുവാനുള്ള അവസരങ്ങൾ അവർക്ക് ലഭിച്ചെങ്കിലും അതൊന്നും ഗോളിലേക്ക് വഴിതിരിച്ചു വിടുവാൻ അവർക്ക് സാധിച്ചില്ല. മറുവശത്ത് ഹൈദരബാദും ആക്രമണഫുട്ബോൾ തന്നെ കാഴ്ചവെച്ചെങ്കിലും കേവലം ഒരു ഷോട്ട് മാത്രമാണ് അവർക്ക് ലക്ഷ്യത്തിലേക്ക് അടിക്കുവാൻ സാധിച്ചത്.

ഒടുവിൽ മത്സരം എ.ടി.കെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 7 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റുമായി അവർ 4ആം സ്ഥാനത്തേക്ക് പ്രവേശിച്ചു. തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങിയ ഹൈദരാബാദ് 8 മത്സരങ്ങളിൽ നിന്നും 16 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുതന്നെ തുടരുകയാണ്.

Leave a comment