Foot Ball ISL Top News

ഗോവയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ബംഗളുരു.!

November 26, 2022

author:

ഗോവയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ബംഗളുരു.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ ബംഗളുരു എഫ്സിക്ക് തകർപ്പൻ വിജയം. ഗോവയുടെ സ്വന്തം തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹാവി ഹെർണാണ്ടെസിൻ്റെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് സന്ദർശകരായ ബംഗളുരു വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യ പകുതിയുടെ 27ആം മിനിറ്റിലാണ് ആദ്യഗോൾ പിറക്കുന്നത്. റോയ് കൃഷ്ണയുടെ അസിസ്റ്റിൽ നിന്നുമാണ് ഹാവി വലകുലുക്കിയത്. ഈയൊരു ഗോളിൻ്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ സന്ദർശകർക്ക് സാധിച്ചു. തുടർന്ന് രണ്ടാം പകുതിയുടെ 57ആം മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോളും വന്നെത്തി. ഇത്തവണ ഉദാന്ത സിംഗ് ആയിരുന്നു അസിസ്റ്റ് നൽകിയത്.

മത്സരത്തിൽ പന്തടക്കത്തിൻ്റെ കാര്യത്തിലും ആക്രമണത്തിൻ്റെ കാര്യത്തിലുമെല്ലാം ഗോവ തന്നെയായിരുന്നു മുമ്പിൽ. എന്നിട്ടും ഒരു ഗോൾ പോലും നേടുവാൻ കഴിയാതിരുന്നത് ആതിഥേയർക്ക് നിരാശയായി. നിർഭാഗ്യവും ഫിനിഷിംഗിലെ പോരായ്മകളുമാണ് അവർക്ക് തിരിച്ചടിയായത്. അതോടെ 2-0 എന്ന സ്കോറിന് മത്സരം ബംഗളുരു സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 7 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി ബംഗളുരു 8ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുള്ള ഗോവ 5ആം സ്ഥാനത്താണ്.

Leave a comment