Foot Ball ISL Top News

വമ്പന്മാർ കളത്തിൽ; മാറ്റുരയ്ക്കുക എ.ടി.കെയും, ഹൈദരബാദും തമ്മിൽ.!

November 26, 2022

author:

വമ്പന്മാർ കളത്തിൽ; മാറ്റുരയ്ക്കുക എ.ടി.കെയും, ഹൈദരബാദും തമ്മിൽ.!

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലാസ്സിക് പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ 3 വട്ടം ചാമ്പ്യന്മാരായ എ.ടി.കെ നേരിടുന്നത് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെയാണ്. 2 ശക്തമായ ടീമുകൾ തമ്മിൽ കൊമ്പുകോർക്കുമ്പോൾ ഐ.എസ്.എല്ലിലെ ഏറ്റവും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം. അവസാനം നടന്ന മത്സരത്തിൽ തോൽവി വഴങ്ങിക്കൊണ്ടാണ് ഇരുടീമുകളുടെയും വരവ്. എ.ടി.കെ, ഗോവയ്ക്ക് മുന്നിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർന്നടിഞ്ഞപ്പോൾ ഹൈദരബാദ് സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ വിജയവഴിയിലേക്ക് തിരിച്ചെത്താൻ ആകും ഇരുടീമുകളുടെയും ശ്രമം.

ഹൈദരാബാദിനെ സമ്പന്ധിച്ചിടത്തോളം അവർക്ക് ഒന്നാംസ്ഥാനം തിരിച്ചു പിടിക്കണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ്. നിലവിൽ 7 മത്സരങ്ങളിൽ നിന്നും 16 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് അവരുള്ളത്. അതേസമയം ഒരു മത്സരം കുറച്ചു കളിച്ചിട്ടുള്ള എ.ടി.കെ 10 പോയിൻ്റുമായി 6ആം സ്ഥാനത്താണ്. എന്തായാലും 2 കരുത്തന്മാർ തമ്മിൽ പോരടിക്കുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment