Foot Ball qatar worldcup Top News

ഗ്രൂപ്പ് ഡിയിൽ ഇന്ന് ടുണീഷ്യയും ഓസ്ട്രേലിയയും നേർക്കുനേർ.!

November 26, 2022

author:

ഗ്രൂപ്പ് ഡിയിൽ ഇന്ന് ടുണീഷ്യയും ഓസ്ട്രേലിയയും നേർക്കുനേർ.!

ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഡിയിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ടുണീഷ്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30 ന് അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ആദ്യ മത്സരത്തിൽ കരുത്തരായ ഡെന്മാർക്കിനെ സമനിലയിൽ കുരുക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ടുണീഷ്യയുടെ വരവ്. ഇന്നത്തെ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കാൻ കഴിഞ്ഞാൽ അവർക്ക് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തുവാൻ സാധിക്കും. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ജലാൽ ഖദേരിയും സംഘവും ലക്ഷ്യം വെക്കുകയില്ല.

അതേസമയം ഫ്രാൻസിനോട് ഏറ്റ കനത്ത തോൽവിയുടെ ആഘാതത്തിലാണ് ഓസ്ട്രേലിയയുടെ വരവ്. അതിൻ്റെ ക്ഷീണം മാറ്റണമെങ്കിൽ അവർക്കും വിജയം കൂടിയേ തീരൂ. അതിലുപരി അവശേഷിക്കുന്ന പ്രീക്വാർട്ടർ സാധ്യത നിലനിർത്തണമെങ്കിലും വിജയം അനിവാര്യമാണ്.

എന്തായാലും വിജയം മാത്രം ലക്ഷ്യമിട്ട് രണ്ട് ടീമുകളും കളത്തിലിറങ്ങുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment