Foot Ball qatar worldcup Top News

ആതിഥേയരായ ഖത്തറിന് ഇന്ന് സെനഗൽ എതിരാളികൾ.!

November 25, 2022

author:

ആതിഥേയരായ ഖത്തറിന് ഇന്ന് സെനഗൽ എതിരാളികൾ.!

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിൻ്റെ ക്ഷീണം മാറ്റുവാൻ ഇന്ന് വീണ്ടും ഖത്തർ കളത്തിലിറങ്ങുകയാണ്. എതിരാളികൾ ആഫ്രിക്കൻ നേഷൻസ്കപ്പ് ജേതാക്കൾ ആയ സെനഗൽ. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അൽ തുമാമാ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ഖത്തറിനെ സമ്പന്ധിച്ചിടത്തോളം മത്സരം ഒട്ടും എളുപ്പമാകില്ല. എന്നിരുന്നാലും സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ അഭിമാനം വീണ്ടെടുക്കാൻ എങ്കിലും ഒരു വിജയം എന്ന ലക്ഷ്യവുമായാകും അവർ കളത്തിലിറങ്ങുക. ഇരുടീമുകളും ആദ്യ മത്സരത്തിൽ ഒരേ സ്കോറിന് (2-0) തന്നെയാണ് പരാജയപ്പെട്ടത്.

ഖത്തർ ഇക്വഡോറിനോട് ആണ് പരാജയപ്പെട്ടതെങ്കിൽ സെനഗൽ കരുത്തരായ നെതർലഡ്സിനെ വിറപ്പിച്ചതിന് ശേഷമാണ് പരാജയം സമ്മതിച്ചത്. എന്തായാലും വിജയം മാത്രം ലക്ഷ്യം വെച്ച് ഇരുകൂട്ടരും കളത്തിലിറങ്ങുമ്പോൾ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment