Foot Ball qatar worldcup Top News

പ്രീ-ക്വാർട്ടർ ലക്ഷ്യം വെച്ച് വെയിൽസ്; തടുക്കാൻ ഇറാൻ.!

November 25, 2022

author:

പ്രീ-ക്വാർട്ടർ ലക്ഷ്യം വെച്ച് വെയിൽസ്; തടുക്കാൻ ഇറാൻ.!

ഖത്തർ ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. എല്ലാ ടീമുകളും ഇതിനോടകം തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യറൗണ്ട് പോരാട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന വെയിൽസ്, ഇറാൻ മത്സരത്തോടെയാണ് രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് ഈയൊരു മത്സരം ആരംഭിക്കുക. പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ഇരുടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 6-2 ൻ്റെ വമ്പൻ പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് ഇറാൻ്റെ വരവ്. ഈയൊരു നാണക്കേടിൽ നിന്നും രക്ഷനേടുക കൂടിയാണ് അവരുടെ ലക്ഷ്യം. അതേസമയം യു.എസ്.എക്കെതിരെ പിന്നിൽ നിന്നും പൊരുതി നേടിയ സമനിലയുടെ ആത്മവിശ്വാസത്തിലാണ് വെയിൽസ് ഇറങ്ങുന്നത്.

സൂപ്പർതാരം ഗരേത് ബെയിലിൻ്റെ കരുത്തിൽ വെയിൽസ് ഇറങ്ങുമ്പോൾ മെഹ്ദി ടറേമിയാണ് ഇറാൻ്റെ പ്രതീക്ഷ. മത്സരത്തിൽ നേരിയ മുൻതൂക്കം വെയിൽസിന് തന്നെയാണ്. എങ്കിലും ഇംഗ്ലണ്ടിൻ്റെ പ്രതിരോധം ഭേദിച്ച പോരാട്ടമികവ് ഇന്നും പുറത്തെടുക്കാൻ കഴിഞ്ഞാൽ ഇറാന് പ്രതീക്ഷകൾക്ക് വകയുണ്ട്. എന്തായാലും വിജയം ആർക്കൊപ്പം നിൽക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment