ഒന്നാം ഏകദിനം; ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുത്തു, സഞ്ജു ടീമിൽ.!
ഇന്ത്യാ-ന്യൂസീലാൻഡ് ഒന്നാം ഏകദിനം ഇന്ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. 7 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുക. മത്സരത്തിൻ്റെ ടോസിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ന്യൂസീലാൻഡ് നായകൻ കെയ്ൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മികച്ച പ്രകടനമാണ് സഞ്ജുവിന് ഗുണം ചെയ്തത്. യുവതാരങ്ങളായ അർഷ്ദീപ് സിംഗും, ഉമ്രാൻ മാലിക്കും ഇന്ന് അവരുടെ ഏകദിന അരങ്ങേറ്റം കുറിക്കും.

India: S Dhawan(C), S Gill, R Pant(W), S Iyer, S Yadav, S Samson, W Sundar, S Thakur, U Malik, A Singh, Y Chahal
ഇതാണ് ഇന്നത്തെ മത്സരത്തിൽ കളത്തിലിറങ്ങുന്ന ടീം. മികച്ചൊരു ബാറ്റിംഗ് ലൈൻഅപ്പ് തന്നെയുള്ളതിനാൽ നല്ലൊരു സ്കോർ തന്നെ നമുക്ക് പ്രതീക്ഷിക്കാം.
3 മത്സരങ്ങളാണ് പരമ്പരയിൽ ആകെയുള്ളത്. എന്തായാലും ആദ്യ മത്സരം അൽപസമയത്തിനുള്ളിൽ തന്നെ ആരംഭിക്കും. നമുക്ക് കാത്തിരുന്നു കാണാം.