സഞ്ജുവില്ല, ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
ഇന്ത്യയുടെ വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. നടുവേദനയുള്ള യാഷ് ദയാലിന് പകരം 26 കാരനായ പേസർ കുൽദീപ് സെൻ, കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്ത രവീന്ദ്ര ജഡേജയ്ക്ക് പകരം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടംലഭിച്ചില്ല.
ഡിസംബർ നാലിന് ധാക്കയിൽ ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. തുടർന്ന് ഡിസംബർ 14 മുതൽ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കും. ന്യൂസിലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ച വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനും വിരാട് കോഹ്‌ലിക്കുമൊപ്പം റെഗുലർ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തി.
ബംഗ്ലാദേശ് ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, രജത് പാട്ടീദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഷഹബാസ് അഹമ്മദ്, അക്സർ പട്ടേൽ. , വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, മൊഹമ്മദ്. ഷമി, മൊഹമ്മദ്. സിറാജ്, ദീപക് ചാഹർ, കുൽദീപ് സെൻ.