Foot Ball Top News

അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഹാരി കെയ്ന്‍ കളിക്കുമെന്ന് പരിശീലകൻ

November 24, 2022

author:

അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഹാരി കെയ്ന്‍ കളിക്കുമെന്ന് പരിശീലകൻ

ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ വെള്ളിയാഴ്ച അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കുമെന്ന് പരിശീലകന്‍ ഗാരെത് സൗത്ത് ഗേറ്റ് വ്യക്തമാക്കി. ഇറാനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കെയ്‌നിന് പരിക്കേറ്റിരുന്നു. കണങ്കാലിന് പരിക്കേറ്റ താരത്തെ പരിശീലകന്‍ പിന്‍വലിക്കുകയായിരുന്നു.

പരിക്കേറ്റതിനാല്‍ സൂപ്പർ താരം കെയ്ന്‍ അടുത്ത മത്സരത്തില്‍ കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഹാരി കെയ്ന്‍ അമേരിക്കയ്‌ക്കെതിരേ ഇംഗ്ലണ്ട് നിരയിലുണ്ടാകുമെന്ന് പരിശീലകന്‍ സൗത്ത്‌ഗേറ്റ് സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ.

ഇംഗ്ലണ്ടിനായി 51-ഗോളുകള്‍ നേടിയിട്ടുള്ള കെയ്‌നിന് മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വെയ്ന്‍ റൂണിയുടെ റെക്കോര്‍ഡ് മറികടക്കാനാകും. ഇംഗ്ലണ്ടിനായി 120 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് റൂണി നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇറാനെതിരെ വമ്പൻ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിനെ ലോകകപ്പ് ഫേവറീറ്റുകളിൽ ഒരാളായാണ് കണക്കാക്കിയിരിക്കുന്നത്.

Leave a comment