Foot Ball Top News

ആദ്യപകുതി പോർച്ചുഗലിനെ പിടിച്ചുകെട്ടി ഘാന

November 24, 2022

author:

ആദ്യപകുതി പോർച്ചുഗലിനെ പിടിച്ചുകെട്ടി ഘാന

ഖത്തർ ഫഉട്ബോൾ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ പിടിച്ചുകെട്ടി ഘാന ആദ്യപകുതി സമനിലയിൽ ഒതുക്കി. പേരുകേട്ട പോര്‍ച്ചുഗീസ് മുന്നേറ്റനിരയ്ക്ക് കടിഞ്ഞാണിടാന്‍ ഘാനയ്ക്ക് സാധിച്ചതാണ് മത്സരത്തിലെ ശ്രദ്ധേയ ഘടകം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനുള്ള അവസരം നഷ്ടമാക്കി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിരാശനാക്കി.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ഘാന ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്കു ഗോളിലെത്തിക്കാൻ സാധിച്ചില്ല. 13–ാം മിനിറ്റിൽ റാഫേൽ ഗരേരോയുടെ കോർണറിൽ ക്രിസ്റ്റ്യാനോയുടെ ഹെഡർ പുറത്തേക്കു പോയി. പോർച്ചുഗൽ 4–3–3 ഫോർമേഷനിലും ഘാന 5–4–1 ഫോർമേഷനിലുമാണ് കളിക്കുന്നത്.

പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് ആക്രമിക്കാനായി ഓരോ തവണ കയറുമ്പോഴും ഘാന പ്രതിരോധം അതിനെ സമര്‍ത്ഥമായി തന്നെ നേരിടുകയാണ്. അവസരങ്ങള്‍ സൃഷ്ടിക്കുന്നത് തടയുക എന്നതായിരുന്നു ഘാനയുടെ തന്ത്രം. രണ്ടാംപകുതിയിൽ കളി തന്ത്രം മാറ്റാൻ പോർച്ചുഗീസ് പരിശീലകൻ തയാറായേക്കും.

Leave a comment