Foot Ball qatar worldcup Top News

ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് കളത്തിൽ; എതിരാളികൾ ഘാന.!

November 24, 2022

author:

ക്രിസ്റ്റ്യാനോയും സംഘവും ഇന്ന് കളത്തിൽ; എതിരാളികൾ ഘാന.!

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30 ന് 974 സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഘാനയെയാണ് പറങ്കിപ്പട നേരിടുക. ശക്തമായൊരു സ്ക്വാഡുമായാണ് ഇത്തവണ പോർച്ചുഗൽ ലോകകപ്പിന് എത്തിയിരിക്കുന്നത്. റൊണാൾഡോ തന്നെയാണ് ടീമിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രം. കൂടാതെ, ബ്രൂണോ ഫെർണാണ്ടസ്, ജൊവാവോ ഫെലിക്സ്, റാഫേൽ ലിയാവോ, ബർനാർഡോ സിൽവ, വിറ്റീഞ്ഞ, റൂബൻ നെവെസ്, റൂബൻ ഡയസ്, പെപ്പെ, ന്യൂനോ മെൻ്റസ്, ഡിയേഗോ ഡാലോട്ട്, ജൊവാവോ കാൻസലോ, ഡാനിലോ പേരേരെ, റുയി പെട്രീഷ്യോ തുടങ്ങി ടീമിലെ എല്ലാവരും തന്നെ യൂറോപ്യൻ ലീഗികളിൽ കഴിവ് തെളിയിച്ച താരങ്ങളാണ്.

അതുകൊണ്ടുതന്നെ കിരീടത്തിൽ കുറഞ്ഞതൊന്നും ഇത്തവണ സാൻ്റോസിൻ്റെ ശിഷ്യന്മാർ ലക്ഷ്യമിടുന്നില്ല. മറുവശത്ത് ഘാനയ്ക്ക് തോമസ് പാർട്ടി, ഇനാക്കി വില്യംസ്, മൊഹമ്മദ് കുഡുസ്, ജോർദാൻ അയൂ തുടങ്ങിയ താരങ്ങളാണ് കരുത്ത് പകരുന്നത്. എന്തായാലും ലോകകപ്പ് കനകകിരീടം സ്വപ്നം കണ്ട് പോർച്ചുഗൽ ഇറങ്ങുമ്പോൾ ഘാന അതിന് വെല്ലുവിളി ഉയർത്തുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment