Foot Ball Top News

ഖത്തറിലെ രണ്ടാം അട്ടിമറി, ജർമനിയെ വീഴ്ത്തി ജപ്പാൻ്റെ സ്ട്രൈക്ക്!

November 23, 2022

author:

ഖത്തറിലെ രണ്ടാം അട്ടിമറി, ജർമനിയെ വീഴ്ത്തി ജപ്പാൻ്റെ സ്ട്രൈക്ക്!

ഖത്തർ ഫിഫ ഫുട്ബോൾ ലോകകപ്പിൽ വീണ്ടും ഞെട്ടിക്കുന്ന അട്ടിമറി. അര്‍ജന്റീനയുടെ തോല്‍വിയുടെ തനിയാവര്‍ത്തനം പോലെയാണ് ഇന്നത്തെ മത്സരത്തിൽ ജപ്പാൻ കരുത്തരായ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയത്. ആദ്യപകുതിയിൽ തീർത്തും ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ജപ്പാന്, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെയാണ് ഖത്തർ ലോകകപ്പിൽ അട്ടിമറി ജയം സ്വന്തമാക്കിയത്.

ആദ്യ പകുതിയുടെ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ഇകായ് ഗുണ്ടോകൻ നേടിയ ഗോളിലാണ് ജർമനി മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ പകരക്കാരായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (75), ടകൂമ അസാനോ (83) എന്നിവരാണ് ജപ്പാനെ വിജയ തീരത്ത് എത്തിച്ചത്. സമനില പിടിക്കാനുള്ള അവസരം ഇഞ്ചുറിടൈമില്‍ ജപ്പാന്‍റെ മയേദ പാഴാക്കിയതോടെ മത്സരം 1-0ന് ജര്‍മനിക്ക് അനുകൂലമായി ഇടവേളയ്ക്ക് പിരിഞ്ഞു.

81 ശതമാനം ബോള്‍ പൊസിഷനിംഗും ഓണ്‍ ടാര്‍ഗറ്റിലേക്ക് അഞ്ച് ഷോട്ടുകളുമായി മുന്നില്‍ നിന്നിട്ടും വേണ്ടത്ര ഫലമുണ്ടാക്കാന്‍ ആദ്യ 45 മിനുറ്റുകളില്‍ ജര്‍മനിക്കായില്ല. രണ്ടാം പകുതിയിൽ പ്രതിരോധത്തിന്റെ ഒന്നാന്തരം കോട്ടകെട്ടിയാണ് ജപ്പാൻ ജർമനിയെ പിടിച്ചുകെട്ടിയത്. അതിവേഗ പ്രത്യാക്രമണമായിരുന്നു ജപ്പാന്റെ മറുതന്ത്രം. ഇത് വിജയം കണ്ടതാണ് ഇന്നത്തെ മത്സര ഫലം.

Leave a comment