Cricket Cricket-International Top News

അബുദാബി ടി10 ലീഗിന്റെ ആറാം പതിപ്പ് വിയകോം 18 സംപ്രേക്ഷണം ചെയ്യും

November 22, 2022

author:

അബുദാബി ടി10 ലീഗിന്റെ ആറാം പതിപ്പ് വിയകോം 18 സംപ്രേക്ഷണം ചെയ്യും

അബുദാബി ടി10യുടെ ആറാം പതിപ്പ് ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിയകോം 18. നവംബർ 23 മുതൽ ഡിസംബർ നാല് വരെ നടക്കുന്ന ടൂർണമെന്റ് വിയകോം 18 ആയിരിക്കും ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുക.

അബുദാബി ടി10 ലീഗ് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ എട്ട് ടീമുകൾ 12 ദിവസങ്ങളിലായി 33 മത്സരങ്ങൾ കളിക്കും. മൊബൈലിൽ മത്സരങ്ങൾ കാണാൻ ജിയോ സിനിമ ആപ്ലിക്കേഷൻ ഉള്ളവർക്കെല്ലാം സാധ്യമാവും. അതേസമയം ടിവി പ്രക്ഷേപണത്തിനായി സ്പോർട്‌സ് 18 ഖേൽ, കളേഴ്‌സ് സിനിപ്ലെക്‌സ് എസ്‌ഡി, എച്ച്‌ഡി എന്നീ ചാനലുകളാണുള്ളത്.

നവംബർ 20 മുതൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ 2022 ഫിഫ ലോകകപ്പ് ഖത്തർ തത്സമയ സ്ട്രീം ചെയ്ത് ജിയോ സിനിമ ഇതിനോടകം തന്നെ ആളുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സ്, മോറിസ്‌വില്ലെ സാമ്പ് ആർമി എന്നീ പുതിയ ടീമുകൾക്കൊപ്പം ബംഗ്ലാ ടൈഗേഴ്‌സ്, ഡെക്കാൻ ഗ്ലാഡിയേറ്റേഴ്‌സ്, ടീം അബുദാബി, ഡൽഹി ബുൾസ്, ദി ചെന്നൈ ബ്രേവ്‌സ്, നോർത്തേൺ വാരിയേഴ്‌സ് എന്നീ ടീമുകളാണ് അബുദാബി ടി10 ലീഗിന്റെ 2022 പതിപ്പിലുള്ളത്.

സുരേഷ് റെയ്‌ന, ഹർഭജൻ സിംഗ്, എസ് ശ്രീശാന്ത്, കീറോൺ പൊള്ളാർഡ്, ഷാക്കിബ് അൽ ഹസൻ, വനിന്ദു ഹസരംഗ, ടിം ഡേവിഡ്, ആന്ദ്രെ റസൽ, ഡേവിഡ് മില്ലർ തുടങ്ങിയ വൈറ്റ് ബോൾ സൂപ്പർ താരങ്ങൾ എട്ട് ടീമുകൾക്കായി അണിനിരക്കും.

Leave a comment